-->
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ പാലക്കാട് നഗരസഭയിലും പന്തളത്തും തിരിച്ചടി. ഒറ്റപ്പാലത്തും ഷൊര്‍ണൂറിലും ബിജെപി പ്രതിപക്ഷസ്ഥാനത്തേക്ക് എത്തും.
തിരുവനന്തപുരത്ത് 27 സീറ്റുകള്‍ പിടിച്ച് ബിജെപിയ്ക്ക് വലിയ മുന്നേറ്റം നടത്താനായി. 16 സീറ്റുകളില്‍ എല്‍ഡിഎഫും 11 സീറ്റുകളില്‍ യുഡിഎഫും മുന്നിലാണ്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ എല്‍ഡിഎഫിന്റെ സീറ്റുകള്‍ക്കാണ് ഇടിവ് സംഭവിച്ചത്. അതേസമയം മേയര്‍ ആര്യാ രാജേന്ദ്രന്റെ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം നേടി. തിരുവനന്തപുരം ബിജെപിയ്ക്ക് വലിയ സന്തോഷം നല്‍കുമ്പോള്‍ വലിയ പ്രതീക്ഷ വെച്ച തൃശൂരില്‍ മുന്നേറ്റമുണ്ടാക്കാന കഴിയാതെ പോകുകയായിരുന്നു.
നഗരസഭകളില്‍ അവര്‍ക്ക് പാലക്കാട് നഷ്ടം വന്നതും തിരിച്ചടിയായി. പാലക്കാട് യുഡിഎഫിനാണ് മുന്നേറ്റം. പന്തളത്തും യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. അതേസമയം ഒറ്റപ്പാലത്തും ഷൊര്‍ണൂറിലും പ്രതിപക്ഷമാകാന്‍ കഴിയുന്നത് ബിജെപിയ്ക്ക് വലിയ നേട്ടമാണ്. കോര്‍പ്പറേഷനിലും ജില്ലാ ബ്‌ളോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വലിയ മുന്നേറ്റമായി മാറുകയാണ്.