Wednesday, March 11, 2026 Last Updated 24 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.27 AM

ആകെ നിബന്ധനകള്‍ 64 പാകിസ്‌താനുള്ള സഹായത്തില്‍ നിയന്ത്രണങ്ങളുമായി ഐ.എം.എഫ്‌.

ന്യൂയോര്‍ക്ക്‌: പാകിസ്‌താനുള്ള ധനസഹായത്തില്‍ നിയരന്തണങ്ങളുമായി രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്‌). 700 കോടി ഡോളര്‍ സഹായ പദ്ധതിയുടെ ഭാഗമായി ഐ.എം.എഫ്‌. 11 പുതിയ വ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്തി. അതോടെ 18 മാസത്തിനുള്ളില്‍ പാകിസ്‌താന്‍ പാലിക്കേണ്ട നിബന്ധനകളുടെ എണ്ണം 64 ആയി ഉയര്‍ന്നു.
പാകിസ്‌താന്റെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ച്‌ ആശങ്കകള്‍ ഉന്നയിച്ചശേഷമാണു പിതിയ നിബന്ധനകള്‍ കൊണ്ടുവന്നത്‌. ഏകദേശം 120 കോടി ഡോളറിന്റെ പുതിയ സഹായവും ഐഎംഎഫ്‌ അംഗീകരിച്ചിട്ടുണ്ട്‌. പാക്‌ സമ്പദ്‌ വ്യവസ്‌ഥ ഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നാണ്‌ ഐ.എം.എഫിന്റെ നിരീക്ഷണം. അവരുടെ കണക്ക്‌ പ്രകാരം പാകിസ്‌താന്റെ മൊത്തം പൊതു കടം 30,700 കോടി ഡോളറിലധികം വരും. അതില്‍ മൂന്നിലൊന്ന്‌ ഭാഗവും വിദേശ കടമാണ്‌.
ബഹുകക്ഷി ബാധ്യതകളില്‍ ഐ.എം.എഫ്‌. ബാധ്യതകളും പ്രധാന ഘടകമാണ്‌. 2025 സാമ്പത്തിക വര്‍ഷാവസാനത്തോടെ വിദേശ വിനിമയ കരുതല്‍ ശേഖരം 1450 കോടി ഡോളറായി ഉയര്‍ത്തിയെങ്കിലും (ഒരു വര്‍ഷം മുമ്പ്‌ 940 കോടി ഡോളറായിരുന്നു) കരുതല്‍ ശേഖരം ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്ന്‌ ഐ.എം.എഫ്‌. നിര്‍ദേശിച്ചു. 1980കളുടെ അവസാനം മുതല്‍ പാകിസ്‌താന്‍ 20ല്‍ അധികം തവണ ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്‌.

Ads by Google
Saturday 13 Dec 2025 09.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW