Wednesday, March 11, 2026 Last Updated 34 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.27 AM

'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഡൈനാമിറ്റ്‌'സമാധാന നോബല്‍ ജേതാവ്‌ മച്ചാഡോ യൂറോപ്പിലെത്തി

ഓസ്ലോ: നീണ്ട ഒളിവ്‌ ജീവിതത്തിനുശേഷം ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ്‌ മരിയ കൊരിന മച്ചാഡോ യൂറോപ്പിലെത്തി. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ അവര്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ ഒളിവിലായിരുന്നു. അവരുടെ അഭാവത്തില്‍ മകളായ അനയാണു ഓസ്ലോയിലെത്തി നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഡൈനാമിറ്റ്‌' എന്നു പേരിട്ട ദൗത്യത്തിലൂടെയാണു മച്ചാഡോയെ വെനസ്വേലയ്‌ക്കു പുറത്തെത്തിച്ചതെന്നു യു.എസ്‌. സ്‌പെഷല്‍ ഫോഴ്‌സ് മുന്‍ സൈനികനും ഗ്രേ ബുള്‍ റെസ്‌ക്യൂ ഫൗണ്ടേഷന്‍ സ്‌ഥാപകനുമായ ബ്രയാന്‍ സ്‌റ്റേണ്‍ പറഞ്ഞു. ഓപ്പറേഷനില്‍ വേഷംമാറ്റം, കടല്‍ വഴിയുള്ള രണ്ട്‌ ബോട്ട്‌ യാത്രകള്‍, ഒരു വിമാന യാത്ര എന്നിവയെല്ലാം ഉള്‍പ്പെട്ടിരുന്നു. മരിയ കൊരിന മച്ചാഡോയെപ്പോലെ പ്രശസ്‌തയായ ഒരാളെ രാജ്യത്തിന്‌ പുറത്തെത്തിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിലെ വെല്ലുവിളി എന്ന്‌ സ്‌റ്റേണ്‍ പറഞ്ഞു. ഈ മാസം ആദ്യമാണു ദൗത്യം തുടങ്ങിയത്‌. സുരക്ഷ പരിഗണിച്ച്‌ കടല്‍ വഴിയുള്ള യാത്രയാണു തെരഞ്ഞെടുത്തത്‌. രഹസ്യ കേന്ദ്രത്തില്‍നിന്ന്‌ അവരെ കടലോരത്തേക്ക്‌ മാറ്റുകയായിരുന്നു ആദ്യ ദൗത്യം. പിന്നീട്‌ ബോട്ടിലെത്തിച്ചു. കനത്ത ഇരുട്ടില്‍ 10 അടി ഉയരമുള്ള തിരമാലകള്‍ക്കിടയിലൂടെയായിരുന്നു ബോട്ട്‌ യാത്ര. യാത്രയിലുടനീളം, മച്ചാഡോയെയും അവരുടെ ഡിജിറ്റല്‍ പ്ര?ഫൈലും മറയ്‌ക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. സ്വകാര്യ വ്യക്‌തികളാണു ദൗത്യത്തിനുള്ള പണം നല്‍കിയത്‌. എങ്കിലും വെനസ്വേലയിലേക്ക്‌ മടങ്ങുമെന്നു മച്ചാഡോ അറിയിച്ചിട്ടുണ്ട്‌. മാതൃരാജ്യത്തെത്തി ഒളിവില്‍ കഴിയാനാണു തീരുമാനം.

Ads by Google
Saturday 13 Dec 2025 09.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW