Saturday, March 14, 2026 Last Updated 39 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.34 PM

പരിശോധനയ്‌ക്കെത്തിയ രോഗികളായ സ്ത്രീകളുടെ വീഡിയോ രഹസ്യത്തില്‍ റെക്കോര്‍ഡ് ചെയ്തു: യുഎസ് ആര്‍മി ഡോക്ടര്‍ക്കെതിരെ കേസ്

US, army, doctor, record, female, patients

ടെക്‌സസിലെ സൈനിക ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിയ 44 സ്ത്രീകളുടെ വീഡിയോ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ആര്‍മി ഡോക്ടര്‍ക്കെതിരെ കേസ്. ഗൈനക്കോളജിസ്റ്റായ മേജര്‍ ബ്ലെയ്ന്‍ മക്‌ഗ്രോയ്‌ക്കെതിരെയാണ് കേസെടുത്തത്. ഇതിന് പുറമെ മേലുദ്യോഗസ്ഥനെ അനുസരിക്കാതിരിക്കല്‍, തെറ്റായ ഔദ്യോഗിക പ്രസ്താവന നടത്തല്‍ എന്നീ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'യൂണിഫോമിലുള്ള വേട്ടക്കാരന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട മക്‌ഗ്രോയ്‌ക്കെതിരെ നാല് പ്രധാന കുറ്റങ്ങളും 61 വ്യക്തിഗത കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്, അതില്‍ 54 എണ്ണം രോഗികളെ രഹസ്യമായി റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. ടെക്‌സസിലെ ഫോര്‍ട്ട് ഹൂഡിലുള്ള കാള്‍ ആര്‍. ഡാര്‍നല്‍ ആര്‍മി മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന കാലത്താണ് സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ഹവായിയിലെ ട്രിപ്ലര്‍ ആര്‍മി മെഡിക്കല്‍ സെന്ററിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

സൈനിക മെഡിക്കല്‍ സൗകര്യങ്ങള്‍ക്കുള്ളിലെ രോഗികളുടെ സുരക്ഷയെയും വിശ്വാസ ദുരുപയോഗത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ കേസ്. സംഭവമറിഞ്ഞ അതേ ദിവസം തന്നെ ഡോക്ടറെ പ്രാക്ടീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മക്‌ഗ്രോയെ എല്ലാ രോഗി പരിചരണ ചുമതലകളില്‍ നിന്നും ഇലക്ട്രോണിക് റെക്കോര്‍ഡുകളിലേക്കുള്ള ആക്‌സസ്സില്‍ നിന്നും നീക്കം ചെയ്തതായി ഔദ്യോഗിത പ്രസ്താവന പുറത്തുവന്നിട്ടുണ്ട്.

മക്‌ഗ്രോയുടെ ഫോണില്‍ വര്‍ഷങ്ങളായി പകര്‍ത്തിയ ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നാണ് വിവരം. അതേസമയം 2019 മുതല്‍ 2023 വരെ ഹവായിയിലെ ട്രിപ്ലര്‍ ആര്‍മി മെഡിക്കല്‍ സെന്ററില്‍ സേവനമനുഷ്ഠിച്ച കാലത്ത് രോഗികളുമായി ബന്ധപ്പെട്ട ലൈംഗിക ദുരുപയോഗ ആരോപണങ്ങളും ഇയാള്‍ നേരിടുന്നുണ്ട്. മക്‌ഗ്രോയുടെ മോശം പെരുമാറ്റത്തിന് ഇരയായതായി അവകാശപ്പെട്ട് ഇതുവരെ 75ലധികം സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും ആ എണ്ണം ഉയരുമെന്നും അധികൃതര്‍ പറയുന്നു.

Ads by Google
Friday 12 Dec 2025 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW