Wednesday, March 11, 2026 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.17 PM

ദോഹയിലെ'കല്യാണ സൗഗന്ധികം'കണ്ണുകള്‍ക്ക് ആനന്ദോത്സവമായി

uploads/news/2025/12/815586/gulf-news.jpg

ദോഹ: ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ കലാരൂപമായ കഥകളി ദോഹയെ ആസ്വാദ്യകരമാക്കി.ഐ സി സി അശോകഹാളിൽ അങ്കമാലി കഥകളിക്ലബ് അവതരിപ്പിച്ച'കല്യാണ സൗഗന്ധികം'കഥകളി നാട്യഭംഗിയും സംഗീത മേന്മയും വേഷഭംഗിയുടെ അഭൗമ സാന്നിദ്ധ്യവുംകൊണ്ട്
കലാസ്വാദകരെ വിസ്‌മയിപ്പിച്ചു.38 വർഷങ്ങൾക്ക് ശേഷം വീണ്ടും ദോഹയുടെ സാംസ്കാരിക വേദിയിൽ അവതരിപ്പിച്ച കഥകളി
ഇന്ത്യൻ സമൂഹത്തിനൊപ്പം ഖത്തറികളും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമടങ്ങിയ സദസ്സിന്അപൂർവ്വ അനുഭവമായി.

ഫൺ ഡേ ക്ലബ്, ഇന്ത്യൻ കൾച്ചറൽസെന്റർ എന്നിവയുമായിസഹകരിച്ചു കൊണ്ട് അങ്കമാലി കഥകളിക്ലബ്ചിട്ടപെടുത്തിയ 'കല്യാണ സൗഗന്ധിക'
ത്തിൽഭീമനായി കലാമണ്ഡലം ശ്രീകുമാർ,പഞ്ചാലിയായി ശ്രീകാന്ത് അവണവ്,ഹനുമാനായി സദനം ഭാസി എന്നിവർ അരങ്ങിലെത്തി.
പ്രണയിനിയുടെ അഭീഷ്ടം നിറവേറ്റാനായി ഒരു പൂവുതേടി നായകൻ യാത്രയാവുന്ന കഥാതന്തുവിന്റെ സൗന്ദര്യം, അവതരണത്തിലെ സങ്കേതലാവണ്യംകൊണ്ടും മനോഹരമായ കാവ്യബിംബങ്ങളെക്കൊണ്ടും ആട്ടക്കഥയായ കല്യാണസൗഗന്ധികം ദോഹയുടെ അരങ്ങിനെ വിസ്‌മയഭരിതമാക്കി. ആര്‍ക്കും കണ്ടാല്‍ രസിക്കുന്ന കഥാഭാഗവും, അതിന്റെ മികവോടുകൂടിയ അവതരണവും കാണികളെ രസിപ്പിച്ചു.
നൃത്ത നാട്യചലനങ്ങള്‍, മുദ്രകളുടെ താളാത്മകത സൃഷ്ടിക്കുന്ന ഭാഷ, മുഖത്തു വിടരുന്ന ഭാവപ്രകടനങ്ങള്‍, മുഖത്തേപ്പില്‍ പ്രത്യേകം ശ്രദ്ധേയമാകുന്ന കണ്ണുകളുടെ ചലനങ്ങള്‍ എന്നിവ കാഴ്ചക്കാരെ മറ്റൊരു മാസ്മര പ്രപഞ്ചത്തിലേക്കു കൊണ്ടു പോയി.

കലാമണ്ഡലം, ബാബു നാമ്പൂതിരി, ശ്രീദേവൻ(സംഗീതം)കലാമണ്ഡലം ഉദയൻ(ചെണ്ട) ബിജുഅട്ടുപുറം(മദ്ദളം)എന്നി പ്രതിഭകളുടെ കഥകളിസംഗീതത്തിന്റെ ശ്രവ്യസൌകുമാര്യത്തിൽ സഹൃദയസമൂഹം ലയിച്ചു.കിരീടം, മെയ്യാഭരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വേഷാലങ്കാരവുമായി
കഥകളിയുടെ ചുട്ടിയും ചമയുവു മൊരുക്കിയത് മിഥുൻ മുരളിയാണ്. ദോഹയുടെ ഹൃദയത്തിൽ കഥകളിയുടെ മായാജാലം തീർത്ത കലാരാത്രിയിൽ
ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. ഐ.സി.സി പ്രസിഡൻറ് എ. പി. മണികണ്ഠൻ, QIC ഡെപ്യൂട്ടി ഗ്രൂപ്പ്
സിഇഒ ഉണ്ണികൃഷ്ണൻ സി. എം. തുടങ്ങിയവർ സാന്നിധ്യം വഹിച്ച കഥകളിനടനം ഓരോ രംഗം തീരുവോളം ആസ്വാദകരുടെ കണ്ണുകള്‍ക്ക് ആനന്ദോത്സവമായി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW