Thursday, March 12, 2026 Last Updated 54 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.12 PM

നമ്മുടെ അടുക്കളത്തോട്ടം ദോഹയ്ക്ക്പുതിയ നേതൃത്വം: സിറോസ് രവീന്ദ്രൻ പ്രസിഡൻ്റ്, ജവഹർ ഭരതൻ ജനറൽ സെക്രട്ടറി,ജൈനസ് അറക്കൽ ജോർജ് ട്രഷറർ

uploads/news/2025/12/815585/gulf-news.jpg

ദോഹ:പ്രകൃതിക്കും പരിസ്ഥിതിക്കും യോജിച്ച കൃഷിരീതികൾക്ക് പ്രോത്സാഹനം നൽകുന്നവരുടെ കൂട്ടായ്മയായ 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. സിറോസ് രവീന്ദ്രൻ (പ്രസിഡൻ്റ്), ജവഹർ ഭരതൻ (ജനറൽ സെക്രട്ടറി), ജൈനസ് അറക്കൽ ജോർജ് (ട്രഷറർ), ജിറ്റോ ജെയിംസ് (വൈസ് പ്രസിഡൻ്റ്), റംല സമദ് (ജോയിൻ്റ് സെക്രട്ടറി), മാനേജിങ് കമ്മിറ്റി അംഗങ്ങൾ- അംഭര പവിത്രൻ, മുഹമ്മദ് സിയാദ്, രാജേഷ് തൃക്കണ്ടിയൂർ, സുധീർ ഹസൻ, ഹംസൻ, ഹംസൻ, ഹംസൻ, എന്നിവരാണ് പുതിയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജീവിതത്തിന്റെ സമസ്തതല സ്പര്‍ശിയായ കൃഷിയും കാര്‍ഷിക മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ പ്രവാസി കുടുംബങ്ങൾക്കിടയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും കമ്മ്യൂണിറ്റി ഇടപഴകൽ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ ഹോം ഗാർഡനിംഗ് സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരിപാടികൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. ഉദ്യാനപരിപാലന സംരംഭങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബോധവൽക്കരണ പരിപാടികൾ, കുടുംബ പങ്കാളിത്ത പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW