Wednesday, March 11, 2026 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.09 PM

തെന്നിന്ത്യൻ സംഗീത നക്ഷത്രങ്ങൾ ഒരേ വേദിയിൽ:AJPA ഖത്തർ ട്യൂൺസ് ഇൻ ഡ്യുൺസ് സീസൺ 2 ഇന്ന് ക്യുഎൻസിസി യിൽ

uploads/news/2025/12/815583/music-news.jpg

ദോഹ: തെന്നിന്ത്യൻ സംഗീതത്തിന്റെ പുതുമുഖങ്ങളായ സന മൊയ്തുട്ടിയും ടോപ് സിങ്ങർ ഫെയിം കൗഷിക്കും ദോഹയെ ആവേശഭരിതമായ സംഗീത രാത്രിയിലേക്ക് നയിക്കാൻ ഒരുങ്ങുന്നു. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (AJPAQ) സംഘടിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമായ ‘ട്യൂൺസ് ഇൻ ഡ്യുൺസ് സീസൺ 2’ ഇന്ന് വൈകുന്നേരം6.30ന് ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ അരങ്ങേറുമെന്ന്
സംഘാടകർവാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാല് മണിക്കൂർ നീളുന്ന സംഗീത–നൃത്ത വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ട്യൂൺസ് ഇൻ ഡ്യൂൺസ് സീസൺ 1 ന്റെ വിജയ തുടർച്ചയായാണ് രണ്ടാം എഡിഷൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗായകരായ സന മൊയ്തുട്ടി, കൗഷിക്,പരിപാടിയുടെ മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷെഫി വൈശ്യനാടം, സെക്രട്ടറി പ്രേമ ശരത് ചന്ദ്രൻ, ട്രഷറർ മോഹൻകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷൈജു ധമനിഎന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW