Friday, March 13, 2026 Last Updated 16 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 11.30 PM

മികച്ച വിദ്യാര്‍ഥികള്‍ പഠനശേഷം നാട്ടിലേക്ക്‌ മടങ്ങുന്നതിനെതിരേ ട്രംപ്‌

uploads/news/2025/12/815454/int1.jpg

വാഷിങ്‌ടണ്‍: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അമേരിക്കയിലെ മികച്ച സര്‍വകലാശാലകളില്‍ നിന്നു ബിരുദം നേടിയ ശേഷം നാട്ടിലേക്കു മടങ്ങേണ്ടി വരുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഉയര്‍ന്ന വൈദഗ്‌ധ്യമുള്ള വിദ്യാസമ്പന്നരായ വിദേശപൗരന്‍മാര്‍ക്കു യു.എസില്‍ സ്‌ഥിരതാമസത്തിനു വഴിയൊരുക്കുന്ന 'ട്രംപ്‌ ഗോള്‍ഡ്‌ കാര്‍ഡ്‌' വിസ പദ്ധതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗോള്‍ഡ്‌ കാര്‍ഡ്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതിനായി വെബ്‌സൈറ്റ്‌ തുറന്നു. ആദ്യം 15,000 ഡോളര്‍(ഏകദേശം 13.5 ലക്ഷം രൂപ) ഫീസ്‌ അടയ്‌ക്കണം. അനുമതിയാകുമ്പോള്‍ 10 ലക്ഷം ഡോളര്‍ (ഏകദേശം 9 കോടി രൂപ) നല്‍കണം. 20 ലക്ഷം ഡോളര്‍ (18 കോടി രൂപ) നല്‍കി കമ്പനികള്‍ക്ക്‌ ഗോള്‍ഡ്‌ കാര്‍ഡിലൂടെ വിദഗ്‌ധ തൊഴിലാളികളെ യു.എസിലെത്തിക്കാം. അപേക്ഷകര്‍ വീസ അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദമായ പരിശോധന നടത്തിയശേഷമാകും വിസ അനുവദിക്കുക. ന്ധത്സഗ്മണ്ഡണ്മ്യന്റത്സ.്രദ്ദഗ്നത്മ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും. അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം ഗോള്‍ഡ്‌ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ പൗരത്വം ലഭിക്കും. റെക്കോഡ്‌ സമയത്തിനുള്ളില്‍ യു.എസില്‍ സ്‌ഥിരതാമസം വാഗ്‌ദാനംചെയ്യുന്നതാണുപദ്ധതി. മികച്ച വിദ്യാര്‍ഥികള്‍ അമേരിക്കയിലെ മികച്ച സര്‍വകലാശാലകളില്‍ നിന്ന്‌ ബിരുദം നേടിയ ശേഷം നാട്ടിലേക്കു മടങ്ങേണ്ടി വരുന്നത്‌ 'ലജ്‌ജാകര'മാണെന്ന്‌ വിസ പദ്ധതി അവതരിപ്പിക്കവേ ട്രംപ്‌ പറഞ്ഞു.
'അവര്‍ കോളജില്‍ നിന്ന്‌ ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക്‌, ചൈനയിലേക്ക്‌, ഫ്രാന്‍സിലേക്കു മടങ്ങുന്നു. അവര്‍ക്കു വന്നിടത്തേക്ക്‌ മടങ്ങണം. ഇത്‌ ലജ്‌ജാകരമാണ്‌. പരിഹാസ്യമാണ്‌.'-ട്രംപ്‌ പറഞ്ഞു. ഐ.ബി.എം: സി.ഇ.ഒ: അരവിന്ദ്‌ കൃഷ്‌ണയും ഡെല്‍ ടെക്‌നോളജീസ്‌ സി.ഇ.ഒ: മൈക്കല്‍ ഡെല്ലും ട്രംപിനൊപ്പമുണ്ടായിരുന്നു. വിസ പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിനു ഡോളര്‍ യു.എസ്‌. ട്രഷറിയിലെത്തുമെന്നാണു ട്രംപിന്റെ പ്രതീക്ഷ. അടിസ്‌ഥാനപരമായി അതൊരു ഗ്രീന്‍ കാര്‍ഡ്‌ ആണെങ്കിലും അതിലും മെച്ചപ്പെട്ടതാണെന്നും ട്രംപ്‌ പറഞ്ഞു. കമ്പനികള്‍ക്ക്‌ ഒന്നിലധികം കാര്‍ഡുകള്‍ ലഭിക്കുമെങ്കിലും വ്യക്‌തിക്ക്‌ ഒരു കാര്‍ഡു മാത്രമേ ലഭിക്കൂ.

Ads by Google
Thursday 11 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW