Wednesday, March 11, 2026 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 11.30 PM

വെനസ്വേല തീരത്ത്‌ എണ്ണക്കപ്പല്‍ യു.എസ്‌. പിടിച്ചെടുത്തു

കരാക്കസ്‌: വെനസ്വേലയുടെ തീരത്തിനടുത്ത്‌ ഒരു എണ്ണക്കപ്പല്‍ യു.എസ്‌. സേന പിടിച്ചെടുത്തതായി പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. നിക്കോളാസ്‌ മഡൂറോ ഭരണകൂടത്തിനെതിരായ യു.എസിന്റെ സമ്മര്‍ദത്തിന്റെ ഭാഗമായാണു നടപടി. ആക്രമണം കടല്‍ക്കൊള്ളയാണെന്നു വെനസ്വേല പ്രതികരിച്ചു.
വെനസ്വേല തീരത്ത്‌ ഞങ്ങള്‍ വലിയ എണ്ണക്കപ്പല്‍ പിടിച്ചെടുത്തിട്ടുണ്ട്‌ അത്‌ ഇതുവരെ പിടിച്ചെടുത്തതില്‍ ഏറ്റവും വലുതാണ്‌' - ട്രംപ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പിടിച്ചെടുക്കലിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണു വെനസ്വേല. തങ്ങളുടെ വിഭവങ്ങള്‍ മോഷ്‌ടിക്കാന്‍ യു.എസ്‌. ശ്രമിക്കുന്നതായി വെനസ്വേല ആരോപിച്ചു. യു.എസ്‌. നീക്കം വെനസ്വേലയില്‍നിന്നുള്ള എണ്ണ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌. വിദേശ തീവ്രവാദ സംഘടനകളെ പിന്തുണയ്‌ക്കുന്ന അനധികൃത എണ്ണ കടത്ത്‌ ശൃംഖലയില്‍ വെനസ്വേലയുമുണ്ടെന്നും ട്രംപ്‌ ഭരണകൂടം ആരോപിക്കുന്നുണ്ട്‌.

Ads by Google
Thursday 11 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW