-->
ന്യൂയോര്‍ക്ക്: പാകിസ്‌താനു നൂതന സാങ്കേതികവിദ്യയും എഫ്-16 യുദ്ധവിമാനങ്ങളും നല്‍കാന്‍ യു.എസ്. 6,189 കോടി രൂപയുടെ പാക്കേജിനു ഡോണള്‍ഡ് ട്രംപ് ഭരണകൂടം അനുമതി നല്‍കി.
ലിങ്ക്-16 സംവിധാനങ്ങള്‍, എന്‍ക്രിപ്‌ഷന്‍ ഗിയര്‍, നവീകരിച്ച ഏവിയോണിക്‌സ്, പരിശീലനം, പൂര്‍ണ അടിസ്‌ഥാന സൗകര്യ പിന്തുണ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്നു പാകിസ്‌താന്‍ അവകാശപ്പെട്ടു. ഇന്ത്യയ്‌ക്ക് 839 കോടി രൂപയുടെ ആയുധ വില്‍പ്പനയ്‌ക്ക് അമേരിക്ക നല്‍കിയതിന് ഏതാനും ആഴ്‌ചകള്‍ക്ക് ശേഷമാണ് പാകിസ്‌താനുമായി ഇടപാട്.