-->
ഇസ്ലാമാബാദ്: ഏതാനും നോട്ടുകള്‍ ഉയര്‍ത്തിക്കാണിച്ച് പാക് നാഷണല്‍ അസംബ്ലി സ്‌പീക്കര്‍ അയാസ് സാദിഖ് ചോദിച്ചു, 'ഇത് ആരുടെ പണമാണ്'. ഉടന്‍ 12 എം.പിമാര്‍ കൈ ഉയര്‍ത്തി. ഉടന്‍ സ്‌പീക്കറുടെ പ്രതികരണമെത്തി. : '10 നോട്ടുകളേ ഉള്ളൂ, പക്ഷേ 12 ഉടമകളുണ്ട്'. ഏകദേശം 16,000 പാക് രൂപ(ഏകദേശം 5134 ഇന്ത്യന്‍ രൂപ)യുടെ പേരിലായിരുന്നു തര്‍ക്കം. എന്തായാലും നാഷണല്‍ അസംബ്ലിയില്‍നിന്നുള്ള വീഡിയോ വൈറലായി. പിന്നീട് പി.ടി.ഐ. നേതാവ് മുഹമ്മദ് ഇഖ്‌ബാല്‍ ആഫ്രിദിയാണ് പണത്തിന്റെ യഥാര്‍ത്ഥ ഉടമയെന്നു വ്യക്‌തമായി. അദ്ദേഹം അസംബ്ലി ഓഫീസില്‍നിന്നു പണം കൈപ്പറ്റി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യസഭയില്‍നിന്ന് 500 നോട്ടിന്റെ ഒരു കെട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അന്നത്തെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ നോട്ടിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും ആരും പണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല.