Wednesday, March 11, 2026 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 11.30 PM

യു.എസ്‌ സമാധാന കരാര്‍ പൊളിഞ്ഞു: കോംഗോയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 400 മരണം

അബുജ: കിഴക്കന്‍ കോംഗോയിലെ (ഡി.ആര്‍.സി) സൗത്ത്‌ കിവു പ്രവിശ്യയില്‍ റുവാണ്ട പിന്തുണയുള്ള എം23 സായുധ സംഘം ആക്രമണം തുടരുന്നതിനിടെ 400-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍. വ്യാഴാഴ്‌ച സൗത്ത്‌ കിവുവിലെ തന്ത്രപ്രധാനമായ ഉവിറ പട്ടണത്തില്‍ എം23 നിയന്ത്രണം ഉറപ്പിച്ചതായി താമസക്കാര്‍. എം23 ന്റെ ആക്രമണത്തിനിടെ, രണ്ടു ലക്ഷത്തോളം സാധാരണക്കാരെയാണ്‌ മാറ്റിപ്പാര്‍പ്പിച്ചത്‌. കഴിഞ്ഞയാഴ്‌ച വാഷിങ്‌ടണ്‍ ഡി.സിയില്‍ കോംഗോ, റുവാണ്ടന്‍ പ്രസിഡന്റുമാര്‍ ഒപ്പുവച്ച സമാധാനക്കരാര്‍ നിലനില്‍ക്കെയാണ്‌ ഇപ്പോഴും ആക്രമണം തുടരുന്നത്‌. നേരത്തെ ഇരുപക്ഷവും വെടിനിര്‍ത്തലിന്‌ സമ്മതിച്ചെങ്കിലും ആക്രമണം തുടര്‍ന്നു. വെടിനിര്‍ത്തല്‍ കരാറില്‍ എം23 കക്ഷിയല്ല. ഡി.ആര്‍.സിയുമായി ഒറ്റയ്‌ക്കുള്ള ചര്‍ച്ചകളാണ്‌ അവര്‍ നടത്തുന്നത്‌. അതേസമയം, സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ നിര്‍ത്താനും ശത്രുത അവസാനിപ്പിക്കാനും കരാര്‍ റുവാണ്ടയെ നിര്‍ബന്ധിതരാക്കുന്നു. ഉവിറയ്‌ക്കും പ്രാദേശിക തലസ്‌ഥാനമായ ബുക്കാവുവിനും ഇടയിലുള്ള പ്രദേശങ്ങളില്‍ വെടിവയ്‌പിലും ഗ്രനേഡ്‌, ബോംബ്‌ ആക്രമണങ്ങളിലുമായി 413-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി സ്‌ത്രീകളും കുട്ടികളും യുവാക്കളും ഇതില്‍ ഉള്‍പ്പെടുന്നതായി സൗത്ത്‌ കിവു സര്‍ക്കാര്‍ വക്‌താവ്‌ പ്രസ്‌താവിച്ചു. നഗരത്തില്‍ റുവാണ്ടന്‍ ദൗത്യ സേനയും വിദേശ കൂലിപ്പടയാളികളുമുണ്ട്‌. അവര്‍ വെടിനിര്‍ത്തലും വാഷിങ്‌ടണ്‍, ദോഹ കരാറുകളും ലംഘിക്കുകയാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.

Ads by Google
Thursday 11 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW