Thursday, March 12, 2026 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 03.56 PM

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ തിരയുന്നവര്‍ക്കായി പോക്കോ സി85 5ജി ; ലോഞ്ച് ഓഫറില്‍ സ്വന്തമാക്കാം

on

പോക്കോ തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ ഒരു പുതിയ സി സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. പോക്കോ സി85 5ജി (POCO C85 5G) എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. 11,999 രൂപ പ്രാരംഭ വിലയില്‍ ആണ് ഈ പോക്കോ 5ജി ഫോണ്‍ എത്തിയിരിക്കുന്നത് എങ്കിലും ലോഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ 10999 രൂപ വിലയില്‍ വാങ്ങാനാകും. 2 വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സഹിതമാണ് ഈ പോക്കോ 5ജി ഫോണ്‍ എത്തിയിരിക്കുന്നത്.

പോക്കോ C85 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 11,999 രൂപയും, 6GB + 128GB വേരിയന്റിന് 12,999 രൂപയും, ടോപ്പ്-എന്‍ഡ് 8GB + 128GB വേരിയന്റിന് 14,499 രൂപയുമാണ് വില. മിസ്റ്റിക് പര്‍പ്പിള്‍, സ്പ്രിംഗ് ഗ്രീന്‍, പവര്‍ ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്. HDFC ബാങ്ക്, ICICI ബാങ്ക്, SBI കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് 1000 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതല്ലെങ്കില്‍ 1000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഉണ്ട്. 3 മാസത്തെ നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. ഡിസംബര്‍ 16 മുതല്‍ പോക്കോ സി85 5ജി വില്‍പ്പന ആരംഭിക്കും. ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് ഇത് ലഭ്യമാകുക.

6.9-ഇഞ്ച് (1600 x 720 പിക്‌സലുകള്‍) HD+ ഡിസ്‌പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 660 നിറ്റ്‌സ് വരെ (ടൈപ്പ്), 810 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് (HBM), DC ഡിമ്മിംഗ്, TÜV റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍) കൂടാതെ ഫ്‌ലിക്കര്‍ ഫ്രീ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്. ഇത് ആം മാലി-G57 MC2 GPU സഹിതം എത്തുന്നു. 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

0MP മെയിന്‍ ക്യാമറ (f/1.8 അപ്പര്‍ച്ചര്‍), സെക്കന്‍ഡറി ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി f/2.0 ഉള്ള 8MP ഫ്രണ്ട് ക്യാമറയും പോക്കോ സി85 5ജിയില്‍ ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C പോര്‍ട്ട്, 33W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, 10W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകളും പോക്കോ സി85 5ജിയിലുണ്ട്.

Ads by Google
Ads by Google
TRENDING NOW