Thursday, March 12, 2026 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 03.55 PM

നിര്‍മ്മിയ്ക്കുന്നത് 1,000 യൂണിറ്റുകള്‍ മാത്രം ; നത്തിങ് ഫോണ്‍ 3a കമ്യൂണിറ്റി എഡിഷന്‍ ലോഞ്ച് ചെയ്തു

on

നിര്‍മ്മിയ്ക്കുന്നത് 1,000 യൂണിറ്റുകള്‍ മാത്രം ; നത്തിങ് ഫോണ്‍ 3a കമ്യൂണിറ്റി എഡിഷന്‍ ലോഞ്ച് ചെയ്തു

ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, ആക്സസറികള്‍, മാര്‍ക്കറ്റിംഗ് എന്നിവയിലുടനീളം യഥാര്‍ത്ഥ ഉല്‍പ്പന്ന ഘടകങ്ങള്‍ സഹ-സൃഷ്ടിക്കാന്‍ പ്രമുഖ ബ്രാന്‍ഡായ നത്തിങ് ആരാധകരെ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് 9 മാസത്തിനിടെ ലഭിച്ച 700-ലധികം ആപ്ലിക്കേഷനുകളുടെ സ്രഷ്ടാക്കളുമായി നൂറോളം തവണ നടത്തിയ കൂടിക്കാഴ്ചകള്‍ക്കും ശേഷം കമ്മ്യൂണിറ്റി രൂപകല്‍പ്പന ചെയ്ത സവിശേഷതകളുമായി ഒരു സ്‌പെഷല്‍ കമ്യൂണിറ്റി എഡിഷന്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. നത്തിങ് ഫോണ്‍ 3a കമ്യൂണിറ്റി എഡിഷന്‍ (Nothing Phone (3a) Community Edition) എന്നാണ് ഇതിന്റെ പേര്.

നത്തിങ് ഫോണ്‍ 3a കമ്മ്യൂണിറ്റി എഡിഷന്‍ പരിമിത എണ്ണമേ ഉണ്ടാകൂ. ആഗോളതലത്തില്‍ 1,000 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂ. ഇന്ത്യയില്‍, 12GB+256GB സിംഗിള്‍ മോഡലിന് 28,999 രൂപയാണ് വില. ഇതൊരു ഓഫ്ലൈന്‍ 'ഡ്രോപ്പ്' ഇവന്റില്‍ മാത്രമായി ലഭ്യമാക്കും. ഡിസംബര്‍ 13ന് 2PM മുതല്‍ 6PM വരെ ബാംഗ്ലൂരിലെ 33&Brew, Prestige Technostar, Doddanakudi Industrial Area 2, Face 1, Brookefield എന്ന വിലാസത്തിലാണ് ഇത് നടക്കുക.

നത്തിങ് ഫോണ്‍ 3a കമ്മ്യൂണിറ്റി എഡിഷനിലെ ഫീച്ചറുകള്‍ - 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (1080 x 2392 പിക്സല്‍സ്) FHD+ ഫ്‌ലെക്സിബിള്‍ AMOLED ഡിസ്പ്ലേ, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളര്‍, 800 nits നോര്‍മല്‍ / 1300 nits ഔട്ട്ഡോര്‍ / 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 7s Gen 3 4nm മൊബൈല്‍ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 12GB LPDD4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഉണ്ട്. നത്തിങ് OS 3.2 ല്‍ ആണ് ഈ ഫോണ്‍ എത്തുന്നത്. (ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് OS 4 ഇപ്പോള്‍ OTA അപ്ഡേറ്റ് വഴി ലഭ്യമാണ്).

1/1.56' സാംസങ് സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), 8MP 114° അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 50MP 1/2.74' സാംസങ് 2x ടെലിഫോട്ടോ ക്യാമറ, 30 fps വരെ 4K, ആക്ഷന്‍ മോഡ് എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും 32MP 1/3.44' ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍) ഇതിലുണ്ട്. ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP64 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 50W വയര്‍ഡ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW