Wednesday, March 11, 2026 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 02.41 PM

ഖത്തർ ഇൻകാസ് പാലക്കാട്ജില്ലാകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം: അശ്‌റഫ് പി.എ. നാസർ പ്രസിഡന്റ്മൊയ്തീൻ ഷാ പി.വി ജനറൽ സെക്രട്ടറി

uploads/news/2025/12/815409/pravasi-news.jpg

ദോഹ: ഖത്തറിലെ കോൺഗ്രസ് അനുഭാവികളുടെ സംഘടനയായ ഖത്തർഇൻകാസിന്റെ പാലക്കാട് ജില്ലാകമ്മിറ്റിക്ക്പുതിയനേതൃത്വം.
റോയൽ ഓർച്ചിഡ് റസ്റ്റോറന്റിൽ നടന്ന യോഗത്തിലാണ് ഇരുപക്ഷമായിരുന്ന കമ്മിറ്റികൾ ഒന്നിച്ച് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്.
അശ്‌റഫ് പി.എ. നാസർ (പ്രസിഡന്റ്)മൊയ്തീൻ ഷാ പി.വി (ജനറൽ സെക്രട്ടറി) ജിൻസ് ജോസ് (ട്രഷറർ)എന്നിവരാണ് പ്രധാന ഭാരവാഹികളായി
തിരഞ്ഞെടുക്കപ്പെട്ടത്.

സംഘടനയുടെ വളർച്ചക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും കൂടുതൽ ഊർജം നൽകുമെന്ന് പുതിയ പ്രസിഡണ്ട് അശ്‌റഫ് നാസർപറഞ്ഞു.
ചീഫ് പാട്രണായി മുഹമ്മദ് റുബീഷ്, അഡ്വൈസറി ചെയർമാനായി ബാവ അച്ചാരത്ത്‌, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ നിസാർ, കൃഷ്ണചന്ദ്രൻ പടിക്കൽ, ഷാജി എ.വി, മുജീബ് അത്താണിക്കൽ , സെക്രട്ടറിമാരായ ജമീർ കെ.കെ, പ്രദീപ് ശൺമുഘൻ, ഡോ. ആര്യ കൃഷ്ണൻ, മുഹമ്മദ് അഷ്കർ, സൈനുബാബു കെ, റാഫി, മാഷിക് മുസ്തഫ, ഉണ്ണീൻകുട്ടി വി, ഷിഹാബ്, ജോയിന്റ് ട്രഷറർ ഷൗക്കത്ത് , സെൻട്രൽ കമ്മിറ്റിയംഗങ്ങളായി അബ്ദുൽ മജീദ് സി എ (സെക്രട്ടറി), അശ്‌റഫ് ഉസ്മാൻ, രാഗേഷ്‌ മഠത്തിൽ എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.

അബ്ദുൾ മജീദ് സി എ, അഷ്‌റഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, ഹഫീസ് മുഹമ്മദ്, വിനോദ്‌കുമാർ, ഷമീർ പട്ടാമ്പി, മുജീബ് അത്താണിക്കൽ, ഷാജി A.V, നിസാർ അത്താടിയിൽ, മാനു സി.പി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.പാട്രൺ മുഹമ്മദ് റുബീഷ്‌ സ്വാഗതവും ട്രഷറർ ജിൻസ് നന്ദിയും പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW