Thursday, March 12, 2026 Last Updated 54 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 02.37 PM

സർഗ്ഗവൈവിധ്യങ്ങളുടെ പുത്തൻ അനുഭവങ്ങളുമായി ദോഹലിറ്ററേച്ചർ ഫെസ്റ്റ് സമാപിച്ചു

uploads/news/2025/12/815408/sahityolsavam.jpg

ദോഹ : ഭാഷയും സാഹിത്യവും സംഗീതവും സംവാദങ്ങളുമായി രണ്ടുനാൾ നിറഞ്ഞുനിന്ന ഖിയാഫ് -ഡി.എൽ.എഫ് സാഹിത്യോത്സവത്തിന് ഉജ്വലസമാപനം.ഖത്തറിലെ എഴുത്തു കാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ 4-5 തീയതികളിലായി അബൂഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പ്രഥമ ലിറ്ററേച്ചർ ഫെസ്റ്റിൽആശയങ്ങളുടെ പല പുഴ ഒഴുകിയെത്തി.ആഘോഷത്തിന്റെ, ആനന്ദത്തിന്റെ, ആലോചനയുടെ രണ്ടുദിനങ്ങൾ നീണ്ടുനിന്ന സാഹിത്യോത്സവംസാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.സാഹിത്യം കാലാതിവർത്തിയാവുന്നത് അത് ഭയത്തെയും അധികാരത്തെയും മറികടന്ന് ദുർബ്ബലരുടെ ശബ്ദമാവുകയും മനുഷ്യരുടെ നീതിബോധത്തോട് സംവദിക്കുകയും ചെയ്യുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.

കവിയും വിവർത്തകനുമായ കെ.ടി സൂപ്പി, എഴുത്തുകാരനും സാഹിത്യാധ്യാപകനുമായ ഡോ. അശോക് ഡിക്രൂസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഭൂമിയിലെ ജീവിതത്തിനൊപ്പം തന്നെ മനുഷ്യന് ഭാവനാത്മകമായ ഒരു ആകാശജീവിതവും സാധ്യമാണെന്നും മനുഷ്യന്റെ ബൗദ്ധിക സാധ്യതകളാണ് മറ്റു ജീവികളിൽ നിന്ന് അവനെ വ്യത്യസ്തനാക്കുന്നതെന്നും കെ.ടി. സൂപ്പി അഭിപ്രായപ്പെട്ടു. ‘കവിതയുടെ മണ്ണും ആകാശവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവനയും നിരീക്ഷണപാടവവും ഭാഷാജ്ഞാനവും മാത്രമല്ല നിലപാടുകളും എഴുത്തുകാരന് കൈമുതലായി ഉണ്ടാവേണ്ടതുണ്ടെന്ന് ഡോ. അശോക് ഡിക്രൂസ് പറഞ്ഞു.

പുസ്തകങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും എഴുത്തുകാരനും കലാകാരനും മരണത്തെ അതിജീവിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘രചനയുടെ രസതന്ത്രം', 'എഴുത്തുകാരന്റെ പണിപ്പുര' എന്നീ തലക്കെട്ടുകളിലുള്ള ശിൽപശാല സെഷനുകൾ കൈകാര്യം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖാമുഖ സെഷനുകൾ എഴുത്തുകാരായ സ്മിത ആദർശ്, സുബൈർ വെള്ളിയോട്, ഷംല ജഹ്ഫർ, ഷമിന ഹിഷാം എന്നിവർ നിയന്ത്രിച്ചു.
ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ച സമാപന ചടങ്ങ്സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു.

പ്രൊഫ. കെ. ഇ. എൻ മുഖ്യപ്രഭാഷണം നടത്തി. നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍,
ഖിയാഫ് സെക്രട്ടറിമാരായ മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി, വൈസ് പ്രസിഡണ്ട് അഷ്റഫ് മടിയാരി, ശോഭാ നായര്‍, പ്രദോഷ് കുമാർ, കെ.പി ഇഖ്ബാൽഎന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതവും ഡി.എൽ.എഫ് ജനറൽ കൺവീനർ തൻസീം കുറ്റ്യാടി നന്ദിയും പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ സി സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗംമിനി സിബി, ലോക കേരള സഭാ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി,എഫ് സി സി എക്‌സി:ഡയറക്ട്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി, മീഡിയ പെൻ മാനേജർ ബിനു കുമാര്‍, ഖിയാഫ് ട്രഷറർ അന്‍സാര്‍ അരിമ്പ്ര, മന്‍സൂര്‍ മൊയ്തീന്‍, അൻവർ ബാബു, മുരളി വാളൂരാൻ, സുരേഷ് കൂവാട്ട്, ലിപ്സി സാബു, മജീദ് നാദാപുരം തുടങ്ങിയവര്‍ സാന്നിധ്യം വഹിച്ചു.

ഖിയാഫ് അംഗങ്ങളുടെ ഏഴ് പുസ്തകങ്ങൾ ഫെസ്റ്റിൽ പ്രകാശനം ചെയ്തു.ഡോ. സാബു കെ.സിയുടെ കവിതാ സമാഹാരം ഹർഷവർഷം, ചിത്രാശിവൻ്റെ പാൻ ഫോബിയ, ജലീൽ കുറ്റ്യാടിയുടെ കുറ്റ്യാടിപ്പുഴയുടെ മർമരങ്ങൾ, ഹുസൈൻ വാണിമേലിൻ്റെ തൂവൽശേഷിപ്പ്, ജാബിർ റഹ്‌മാൻ എഴുതിയ സ്ലേറ്റിൽ വരച്ച സന്ധ്യകൾ, സ്വപ്ന ഇബ്രാഹിമിൻ്റെ പർവതങ്ങൾ കീഴടക്കിയ പെൺകുട്ടി, The dream that belied the mighty storms എന്നിവയാണ് ഡി.എൽ.എഫ് വേദിയിൽ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങൾ. സൂഫി സംഗീതത്തിന്റെ ആത്മീയ ലയങ്ങൾ പകർന്ന സമീർ ബിൻസി–ഇമാം മജ്ബൂർ സംഘത്തിന്റെ മായാവിസ്മയമായ സംഗീതനിശയോടെയാണ് ഡി.എൽ.എഫ് സാഹിത്യോത്സവത്തിന്
കൊടിയിറങ്ങിയത്.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW