Thursday, March 12, 2026 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 10.29 AM

പിഎസ്ജി് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ; യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍

uploads/news/2025/12/815382/psg.jpg

ലണ്ടന്‍ : യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്ക് സമനില. കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമിനും ഗോളുകള്‍ നേടാനായില്ല. അതേസമയം ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ കുതിപ്പ് തുടരുന്ന ആഴ്‌സണല്‍ യുവേഫാ ചാംപ്യന്‍സ് ലീഗിലും വിജയം തുടരുന്നു. ബെല്‍ജിയം ക്ലബ്ബ് ബ്രുഗേയെ ഏകപക്ഷീയമായ മൂന്ന്‌ഗോളുകള്‍ക്കാണ് തകര്‍ത്തുവിട്ടത്. വില്ലാ റയല്‍ കോപ്പന്‍ഹേഗനോട് പരാജയപ്പെടുകയും ചെയ്തു.

നോനി മെഡ്യുക്കയുടെ ഇരട്ടഗോളുകളും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളുമാണ് ആഴ്‌സണലിന് തുണയായത്. കളിയുടെ ഇരുപത്തഞ്ചാം മിനിറ്റില്‍ മെഡ്യൂക്കയുടെ ഒരു ലോംഗ്‌റേഞ്ച് ഷോട്ടായിരുന്നു ആഴ്‌സണലിന്റെ ആദ്യഗോളായി മാറിയത്. നാല്‍പ്പത്തിയേഴാം മിന്നില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ക്രോസില്‍ ഒരു ഹെഡ്ഡറില്‍ നിന്നും മെഡ്യൂക്ക രണ്ടാംഗോളും നേടിയതോടെ ആഴ്‌സണല്‍ വിജയം ഉറപ്പിച്ചിരുന്നു. 56 ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുടെ സ്‌ട്രൈക്കില്‍ ആഴ്‌സണല്‍ മൂന്നാംഗോളും നേടി ബ്രുഗയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു.

നിലവിലെ ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്ക് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങാനായിരുന്നു വിധി. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുമായി അവര്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താന്‍ പിഎസ്ജിയ്ക്ക് കഴിഞ്ഞില്ല. സ്പാനിഷ് ടീം വില്ലാ റയലിനും തിരിച്ചടികിട്ടി. കോപ്പന്‍ഗേഹന്‍ 3-2 ന് വില്ലാ റയലിനെ മറിച്ചു. മുഹമ്മദ് എല്യൂനോസി, ഏലിയാസ് അച്ചേരി, കോര്‍ണീലിയസ് എന്നിവരുടെ ഗോളുകളായിരുന്നു കോപ്പന്‍ഹേഗനെ തുണച്ചത്. സാന്റി കോമേസാനയും ഒളുവാസേയിയും വില്ലാ റയലിനായി ഗോളുകള്‍ നേടി. ഇതോടെ വില്ലാ റയല്‍ പുറത്തേക്കുള്ള വഴിയിലായി.

മറ്റു മത്സരങ്ങളില്‍ ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാം ക്വാരാബാഗിനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ബെയര്‍ ലെവര്‍കൂസനും ന്യുകാസില്‍ യുണൈറ്റഡും 2-2 സമനിലയില്‍ കുരുങ്ങി. പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനെഫിക്ക ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയെ തോല്‍പ്പിച്ചപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് പാഫോസിനെ 2-0 ന് തോല്‍പ്പിച്ചു. ജര്‍മ്മന്‍ ക്ലബ്ബ് ബോറൂഷ്യയ്ക്കും സമനിലയില്‍ കുടുങ്ങാനായിരുന്നു വിധി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW