-->
തിരുവനന്തപുരം: നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാകുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള പോലെയുള്ള വിഷയം വലിയ ചര്‍ച്ചയായി മാറുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും ജാതിമത ശക്തികള്‍ക്ക് എതിരേയുള്ള പോരാട്ടമായിരിക്കും ഇതെന്നും പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിനെതിരേ ശക്തമായ ജനവിധിയുണ്ടാകും. പത്മകുമാറിന്റെ അറസ്‌റ്റോടെ അന്വേഷണം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇത് കൂടുതല്‍ ഉന്നതരിലേക്ക് പോകുന്നില്ല എന്നത് അമര്‍ഷത്തിന് കാരണമായി മാറിയിട്ടുണ്ട്. ശബരിമലയില്‍ യുഡിഎഫിന്റെ കാലത്തും വലിയ കൊള്ള നടന്നിട്ടുണ്ട്. അതും അന്വേഷണത്തിന് വിധേയമാക്കണം.
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗ്ഗീയ കക്ഷികള്‍ക്കൊപ്പമാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. വര്‍ഗ്ഗീയശക്തിയായ ജമാ അത്തെ ഇസ്‌ളാമിക്കൊപ്പമാണ് യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കുന്നത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന് ജനങ്ങളില്‍ നിന്നും ശക്തമായ മറുപടിയുണ്ടാകും.