-->
എന്ത് കാര്യവും പെട്ടന്ന് അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് കുട്ടികള്‍. മുതിര്‍ന്നവരുടെ ചേഷ്ടകള്‍ മാത്രമല്ല സിനിമകളിലും കാര്‍ട്ടൂണുകളിലുമൊക്കെ കാണുന്ന കാര്യങ്ങള്‍ അനുകരിക്കുന്ന നിരവധി കുട്ടികളുണ്ട്. മിക്കതും നമ്മളെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിലൊരു കൊച്ചുമിടുക്കനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോയില്‍ ബാഹുബലി സിനിമ കാണുകയാണ് കുട്ടി. പ്രഭാസ് തുമ്പിക്കൈയില്‍ ചവിട്ടി ആനപ്പുറത്തേക്ക് കയറുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇതുകണ്ട കുട്ടി ആനയുടെ രൂപത്തിലുള്ള കളിപ്പാട്ടത്തിന്റെ മുകളില്‍ കയറി ബാലന്‍സ് ചെയ്തുനില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ ബാഹുബലിയിലെ മ്യൂസിക്കും കേള്‍ക്കാം.
ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം നാല്‍പ്പതിനായിരത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വളരെ ക്യൂട്ടായിട്ടുണ്ടെന്നും, സിനിമകള്‍ കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.