Wednesday, March 11, 2026 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 04.12 PM

മില്ലേനിയം കിഡ്‌സ് ദോഹ വാർഷികാഘോഷം: ക്വിസ് മത്സരവിജയികൾക്ക്പുരസ്കാരങ്ങൾ നൽകി

uploads/news/2025/12/815087/pravasi.gif

ദോഹ: പ്രവാസി സമൂഹത്തിലെ കുട്ടികളുടെ കഴിവുകൾ പരിപോഷി പ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന മില്ലേനിയം കിഡ്സ് ദോഹയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് ഉജ്വല സമാപനം. ഐ.സി.സി അശോക ഹാളിൽ നടന്നപരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ബിന്ദു നായർ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ 'കേരളം നമ്മുടെ കേരളം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഇന്റർസ്കൂൾ മലയാളം ക്വിസ് മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.ജൂനിയർ വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അഫീന ഫൈസൽ, ഫാത്തിമ ഹനീൻ,സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഗൗരി ശങ്കിനി രാജേന്ദ്രൻ, ഭാഗ്യശ്രീ ബിനു എന്നിവിദ്യാർത്ഥികൾ വിജയികളായി.

മലയാളം മിഷൻ ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ സി.വി. റപ്പായി, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.മില്ലെനിയം കിഡ്സ് കോഓർഡിനേറ്റർ രതീഷ് പാറപ്പുറത്ത് സ്വാഗതവും, ജിഷിത ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
മില്ലേനിയം കിഡ്‌സ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW