Thursday, March 12, 2026 Last Updated 52 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 04.10 PM

ഐ എസ് സി ചെസ് ടൂർണമെന്റ്: സകേത് കെ,എഡ്വിൻ ഇഡിക്കുള സഞ്ജു, ശരവൺ വിമൽ രാജ് എന്നിവർ ചാമ്പ്യന്മാരായി

uploads/news/2025/12/815085/chess.gif

ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റാപ്പിഡ് ചെസ് ടൂർണമെന്റിൽ യഥാക്രമം
സകേത് കെ,എഡ്വിൻ ഇഡിക്കുള സഞ്ജു, ശരവൺ വിമൽ രാജ് എന്നിവര്‍ ചാമ്പ്യന്മാരായി ‘ഖേൽ മഹോത്സവ്’ ന്റെ ഭാഗമായി അബുഹമൂറിലെ അൽ ജസീറ അക്കാദമി ഹാളിൽ നടന്ന അണ്ടർ 15, 11, 9 വിഭാഗങ്ങളിലായി നടന്ന ചെസ് മത്സരത്തിൽ നാന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ. എസ്.സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡെ, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ, ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീം, സോമരാജ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. ഇൻഡോ ഖാത്തിന്റെയും ഹോർവിറ്റസ് ബിഷപ്പ് ചെസ് അക്കാദമിയുടെയും സഹകരണത്തോടെയാണ് മത്സരങ്ങൾസംഘടിപ്പിച്ചത്.ISC മാനേജ്മെന്റ് കമ്മിറ്റി അംഗം, ഹെഡ് ഓഫ് ബോർഡ് ഓഫ് സ്പോർട്സ് ഹംസ പി. കുനിയിൽ, ജെയ്സ് ജോസഫ്, പ്രദീപ് വാസുദേവൻ എന്നിവർ നേതൃത്വംനൽകി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW