കുവൈത്ത്‌സിറ്റി: കുവൈത്തിലെ പ്രവാസി എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈത്ത് സംഘടിപ്പിച്ച 'കഥായനം25' സാഹിത്യ സംഗമം വിജയകരമായി സമാപിച്ചു. പ്രശസ്ത കഥാകാരന്‍ വയലാര്‍ അവാര്‍ഡ് വിജയി വി.ജെ. ജയിംസ് പരിപാടിക്ക് നേതൃത്വം നല്‍കി.
ജവാഹര്‍.കെ.എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ജെ. ജയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാബുജി ബത്തേരി, സത്താര്‍ കുന്നില്‍, ഹിക്മത്ത് ടി.വി, വിഭീഷ് തിക്കോടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രേമന്‍ ഇല്ലത്ത് സ്വാഗതവും സീന രാജ വിക്രമന്‍ നന്ദിയും പറഞ്ഞു. കോഡിനേഷന്‍ ചുമതല സേവ്യര്‍ ആന്റണി , ജിതേഷ് രാജന്‍, സതീശന്‍ പയ്യന്നൂര്‍, പ്രസീത പാട്യം എന്നിവര്‍ നിര്‍വ്വഹിച്ചു.
മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം സതീശന്‍ പയ്യന്നൂര്‍ കൈമാറി.
പരിപാടിയുടെ പ്രധാന സെഷനുകള്‍ കഥയുടെ വിവിധ മാനങ്ങളിലേക്കും തലങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു. പ്രേമന്‍ ഇല്ലത്ത് മോഡറേറ്ററായ 'കഥാരൂപം' സെഷനിലും, ഷിബു ഫിലിപ്പ് മോഡറേറ്ററായ 'കഥാശില്പം' സെഷനിലും കഥയുടെ ഘടന, ജനിതകം, വിവിധ രൂപങ്ങള്‍, വഴിത്താരകള്‍ എന്നിവയെക്കുറിച്ച് വി.ജെ. ജയിംസ് സംസാരിച്ചു. തുടര്‍ന്ന് ജ്യോതിദാസ്.പി.എന്‍ മോഡറേറ്ററായ 'കഥാത്മം' സെഷനില്‍, കഥയുടെ സൗന്ദര്യവും ആത്മാവും ചര്‍ച്ചാവിഷയമായി.
പങ്കെടുത്ത കഥകളുടെ പൊതു അവലോകനം നടന്ന 'കഥായനം' സെഷന് വി.ജെ. ജയിംസ് വിലയിരുത്തല്‍ നല്‍കി. സീന രാജവിക്രമന്‍, ജവാഹര്‍.കെ.എഞ്ചിനീയര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി.
അഷ് റഫ് കാളത്തോട് അവതരിപ്പിച്ച 'കഥാരവം' സെഷനില്‍ 'ഒറ്റപ്പെടലിന്റെ ഭൂഖണ്ഡങ്ങളില്‍ മലയാളി തീര്‍ത്ത എഴുത്തുലോകം' എന്ന വിഷയം ചര്‍ച്ച ചെയ്തു. ജലിന്‍ തൃപ്രയാര്‍ ''എഴുത്തിന്റെ മേഖലയില്‍ AI (എ.ഐ) സാധ്യതകള്‍'' എന്ന വിഷയം അവതരിപ്പിച്ചു. എഴുത്തുകാരന്‍ ധര്‍മ്മരാജ് മടപ്പള്ളി മോഡറേറ്റര്‍മാരായി സെഷന് നേതൃത്വം നല്‍കി.
പരിപാടിയോടനുബന്ധിച്ച് 'കഥാശോഭ' സെഷനില്‍ കുവൈറ്റിലെ ഒന്‍പത് എഴുത്തുകാരുടെ പുസ്തക പ്രകാശനം നടന്നു. അഷ് റഫ് കാളത്തോടിന്റെ ''അന്തര്‍ഭാവങ്ങള്‍'' (കവിതാ സമാഹാരം), ഗായത്രി വിമലിന്റെ ''മറന്നു വെച്ച മനുഷ്യര്‍''( കവിതാ സമാഹരം), പ്രസീത പാട്യത്തിന്റെ ''അതിരുകള്‍ മായും കാലം'' (കഥാ സമാഹാരം), സുലേഖ അജിയുടെ ''വെള്ളാരങ്കല്ലുകള്‍'' (കഥാസമാഹാരം), ഉത്തമന്‍ വളത്തുകാടിന്റെ ''പ്ലാത്തം'' (കവിതാസമാഹാരം), അബ്ദുല്ലത്തീഫ് നീലേശ്വരത്തിന്റെ 'തോറ്റവന്റെ പുസ്തകം'' (നോവല്‍), ഷിബു ഫിലിപ്പിന്റെ ''ഗബ്രിയേലിന്റെ ദിനസരിയും ക്വാണ്ടം മെക്കാനിക്‌സും'' (നോവല്‍), സീന രാജവിക്രമന്റെ ''പച്ചിലക്കൊത്തി'' (കഥാസമാഹാരം), ജവാഹര്‍.കെ.എഞ്ചിനീയറുടെ ''പനങ്കാറ്റ്'' (കഥാസമാഹാരം) എന്നിവരുടെ പുസ്തകങ്ങളാണ് വി.ജെ.ജയിംസ് പ്രകാശനം ചെയ്തത്.
'കഥാവരി' പുസ്തക പ്രദര്‍ശനവും, ചിത്രകാരന്‍ ഉത്തമന്‍ വളത്തുകാട് ഒരുക്കിയ 'കഥാചിത്രം' പ്രദര്‍ശനവും കഥായനത്തില്‍ നടന്നു.
ശില്പശാലയുടെ ഭാഗമായി തിരഞെടുക്കപ്പെട്ട കഥകള്‍ അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.
ശില്പശാലയുടെ ഭാഗമായി കഥയെഴുതിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.