Thursday, March 12, 2026 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 10.12 AM

ആകൃതിയില്ലാത്ത രൂപം, അസാമാന്യ സ്വാദ്: എന്നിട്ടും ഈ പഴം ഇല്ലാതായതെന്തുകൊണ്ട്

ansault, pear, fruit

പിയര്‍ ഫ്രൂട്ടിനെക്കുറിച്ച് നമ്മുക്കറിയാമെങ്കിലും അന്‍സാര്‍ പിയറിനെകുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ഫ്രാന്‍സിലും പിന്നീട് അമേരിക്കയിലും കൃഷി ചെയ്തിരുന്നതും ഇപ്പോള്‍ വംശനാശം സംഭവിച്ചതുമായ ഒരിനം പിയറാണ് അന്‍സാള്‍ട്ട്. 1863 ല്‍ ഫ്രാന്‍സിലെ ആന്‍ഷേ നഗരത്തിലെ ഒരു നഴ്‌സറിയിലാണ് ഇത് ആദ്യമായി കായ്ച്ചത്. അസാധാരണമായ ഗുണമേന്മയുടെ പേരില്‍ പേരുകേട്ട ഈ പിയര്‍ പഴം, അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും മികച്ച രുചിയുള്ള പിയറുകളിലൊന്നായിരുന്നു. മധുരവും വെണ്ണയുടെ സ്വാദും അതിമൃദുവായ ഘടനയുമായിരുന്നു പ്രത്യേകത.

ഇതിന്റെ മാംസളമായ ഭാഗം ക്രീം പോലെയായിരുന്നു, വെണ്ണ പോലെ പുരട്ടിയെടുക്കാനും പറ്റും. ഇത് അക്കാലത്തെ പിയര്‍ പ്രേമികള്‍ക്കിടയില്‍ വലിയ ആരാധന അന്‍സാള്‍ട്ടിന് നേടിക്കൊടുത്തു. പക്ഷേ മികച്ച രുചിയും സുഗന്ധവുമുണ്ടായിരുന്നിട്ടും അന്‍സാള്‍ട്ട് പിയര്‍ വാണിജ്യപരമായ പ്രചാരം നേടിയില്ല. മങ്ങിയ പച്ചനിറത്തില്‍ നിന്ന് പഴുക്കുമ്പോള്‍ മഞ്ഞയായി മാറുന്ന, ക്രമരഹിതമായ രൂപമുള്ള ഒന്നായാണ് അന്‍സാള്‍ട്ട് പിയറിനെ വിശേഷിപ്പിക്കുന്നത്. പഴത്തിന്റെ ആകൃതിയില്ലാത്ത രൂപം വാണിജ്യാടിസ്ഥാനത്തിലുള്ള തോട്ടങ്ങള്‍ക്ക് ഇതിനെ അയോഗ്യമാക്കി. ഒരേപോലുള്ള പഴങ്ങള്‍ നല്‍കുന്ന ബാര്‍ലെറ്റ്, ബോസ്‌ക്, ആന്‍ജോ തുടങ്ങിയ ഇനങ്ങള്‍ക്കായിരുന്നു അക്കാലത്ത് വിപണിയില്‍ മേല്‍ക്കോയ്മ. അന്‍സാള്‍ട്ട് പിയര്‍ ക്രമേണ അവഗണിക്കപ്പെട്ടു.

പ്രത്യേക പരിചരണം ആവശ്യമുള്ള ഈ മരത്തെ പരിപാലിക്കാന്‍ കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാതായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അന്‍സാള്‍ട്ട് പിയര്‍ കൃഷിയിടങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുകയും വംശനാശത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ഇത് കാര്‍ഷിക ചരിത്രത്തിലെ ഒരു ദുരന്ത അധ്യായമായി മാറി. വംശനാശം സംഭവിച്ചെങ്കിലും, ആധുനിക ഉദ്യാനക്കൃഷി വിദഗ്ധര്‍ക്കും പൈതൃക ഫലങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും അന്‍സാള്‍ട്ട് പിയര്‍ ഇന്നും ഒരു പ്രചോദനമാണ്. ഇതുമായി ബന്ധപ്പെട്ട ഇനങ്ങളെ വീണ്ടും കണ്ടെത്താനും ഇതിന്റെ രുചി സവിശേഷതകള്‍ സിലക്ടീവ് ബ്രീഡിങ്ങിലൂടെ പുനഃസൃഷ്ടിക്കാനും പലരും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

Ads by Google
Tuesday 09 Dec 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW