-->
റെനോ സീരീസിന്റെ മുന്‍ഗാമിയായ റെനോ 13 സീരീസിലെ സ്റ്റാന്റേര്‍ഡ് മോഡലായ ഓപ്പോ റെനോ 13 5ജി (OPPO Reno13 5G) വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം കൈവന്നിരിയ്ക്കുകയാണ്. ഓപ്പോ ഈ വര്‍ഷം ഇറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് ഓപ്പോ റെനോ 15 5ജി. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് 37999 രൂപ വിലയുണ്ടായിരുന്ന ഓപ്പോ റെനോ 13 5G അടിസ്ഥാന മോഡല്‍ ഇപ്പോള്‍ 22949 രൂപയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ കിട്ടും.
ഈ വര്‍ഷം ജനുവരിയിലാണ് ഓപ്പോ റെനോ 13 പ്രോ മോഡലിനൊപ്പം റെനോ 15 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 37,999 രൂപയും 8GB+ 256GB വേരിയന്റിന് 39,999 രൂപയുമായിരുന്നു വില. എന്നാല്‍ റെനോ 14 സീരീസ് എത്തിയതോടെ ഈ മുന്‍ മോഡലിന്റെ വില കുറഞ്ഞു. നിലവില്‍ ഓപ്പോ ഓണ്‍ലൈന്‍ സ്റ്റോറില്‍ 22,949 രൂപ വിലയിലാണ് റെനോ 15 അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ 256ജിബി വേരിയന്റ് 26899 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.
6.59 ഇഞ്ച് (2760 × 1256 പിക്‌സല്‍സ്) 1.5K ഫ്‌ലാറ്റ് OLED കര്‍വ്ഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 3.35GHz ഒക്ട കോര്‍ ഡൈമെന്‍സിറ്റി 8350 4nm പ്രൊസസര്‍, മാലി - G615 MC6 ജിപിയു. 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS, 1/1.95' സോണി LYT-600 സെന്‍സര്‍), 8MP 112º അള്‍ട്രാ-വൈഡ് ക്യാമറ (OV08D സെന്‍സര്‍, ƒ/2.2 അപ്പേര്‍ച്ചര്‍), 2MP മോണോക്രോം ക്യാമറ ( f/2.4 അപ്പേര്‍ച്ചര്‍, OV02B1B സെന്‍സര്‍), 4K 60 fps വീഡിയോ റെക്കോര്‍ഡിംഗ്, സാംസങ് JN5 സെന്‍സറുള്ള 50MPഫ്രണ്ട് ക്യാമറ. 8GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, കളര്‍ ഒഎസ് 15, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5600mAh ബാറ്ററി എന്നിവ ഇതിലുണ്ട്.