Wednesday, March 11, 2026 Last Updated 9 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 02.55 PM

വണ്‍പ്ലസ് നോര്‍ഡ് CE ഫോണ്‍ 17999 രൂപയ്ക്ക് വാങ്ങാം ; കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്ക് മികച്ച അവസരം

on

മികച്ച ഡിസ്‌കൗണ്ട് സഹിതം ലഭ്യമായിരിക്കുന്ന ഒരു മുന്‍ മോഡലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4. നിലവിലുള്ള വണ്‍പ്ലസ് നോര്‍ഡ് സിഇ5 മോഡലിന്റെ മുന്‍ഗാമിയാണ് ഇത്. നോര്‍ഡ് സിഇ5 വന്നതോടെ മുന്‍ മോഡലായി മാറിയ നോര്‍ഡ് സിഇ4ന്റെ വില ഇപ്പോള്‍ വളരെ കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്യപ്പെട്ട വണ്‍പ്ലസ് നോര്‍ഡ് CE4 5ജിയുടെ 8GB+128GB സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയുമായിരുന്നു ഇന്ത്യയിലെ വില. നിലവില്‍ ഈ വിലയില്‍ പുതിയ വണ്‍പ്ലസ് നോര്‍ഡ് സിഇ5 വാങ്ങാം. അതേസമയം കുറഞ്ഞ വിലയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്ക് മുന്‍ മോഡലായ നോര്‍ഡ് സിഇ4 പരിഗണിക്കാം.

ആമസോണ്‍ ഇപ്പോള്‍ 18998 രൂപ വിലയിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാള്‍ ഏതാണ്ട് 6000 രൂപ വില കുറഞ്ഞിരിക്കുന്നു. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. അതിനാല്‍ ആകെ 7000 രൂപ വിലക്കുറവിന് ശേഷം 17998 രൂപ വിലയില്‍ ഈ ഫോണ്‍ ഇപ്പോള്‍ വാങ്ങാനാകും. സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്‌സെറ്റാണ് കരുത്താക്കി എത്തിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഇത്. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. അതില്‍ OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെന്‍സറും 8MP സോണി IMX355 അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. ഫ്രണ്ടില്‍ 16MP സെല്‍ഫി ക്യാമറയും ഉണ്ട്. ഈ ഫോണ്‍ സൂപ്പര്‍ സ്ലോ-മോഷനും ടൈം-ലാപ്സ് റെക്കോര്‍ഡിംഗും പിന്തുണയ്ക്കും, 4K-യില്‍ 30fps-ലും 1080P-ല്‍ 60/30fps-ലും വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാം.

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, 8GB LPDDR4x റാം, വെര്‍ച്വല്‍ റാം, 256GB വരെ UFS 3.1 സ്റ്റോറേജ്, 100W SUPERVOOC ചാര്‍ജിങ് പിന്തുണ, 5,500mAh ബാറ്ററി, ഡ്യുവല്‍ സിം പിന്തുണ,5G കണക്റ്റിവിറ്റി, IP54 റേറ്റിങ്, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ സര്‍ട്ടിഫിക്കേഷന്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും ഇതിലുണ്ട്. ഡാര്‍ക്ക് ക്രോം, സെലാഡണ്‍ മാര്‍ബിള്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

Ads by Google
Ads by Google
TRENDING NOW