Friday, March 13, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 11.48 AM

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടു ; ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍

uploads/news/2025/12/814879/dileep-court.jpg

കൊച്ചി: സിനിമാരംഗത്തെയും കേരളത്തെയും ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതേ വിട്ടു. ഒന്ന് മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാര്‍. എല്ലാ വകുപ്പുകളിലും ഇവര്‍ കുറ്റക്കാരെന്ന് കോടതി. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച്, പ്രദീപ്, എന്നിവര്‍ക്കെതിരേ കൂട്ടബലാത്സംഗം തെളിഞ്ഞു. ഏഴാം പ്രതിയെയും എട്ടാം പ്രതിയെയും വെറുതെ വിട്ടു. കേസില്‍ എട്ടാംപ്രതിയായിരുന്നു ദിലീപ്.

ദിലീപിനെതിരേയുള്ള ഗൂഡാലോചയില്‍ തെളിവില്ലെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസ് ഹണിഎം വര്‍ഗ്ഗീസായിരുന്നു വിധി പ്രസ്താവിച്ചത്. ശരിക്കും തനിക്കെതിരേയാണ് ഗൂഡാലോചന നടന്നതെന്നും മഞ്ജുവിന്റെ സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചനയെന്ന ​പ്രസ്താവനയില്‍ നിന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയും പോലീസുകാരും ചില മാധ്യമങ്ങളും ചേര്‍ന്ന് തന്റെ കരിയറും ജീവിതവും കുടുംബവും തകര്‍ക്കാന്‍ നടത്തിയ ഗൂഡാലോചനയായിരുന്നു ഇതെന്നാണ് വിധിക്ക് പിന്നാലെ ദിലീപിന്റെ പ്രതികരണം.

പത്തുപേര്‍ പ്രതികളായ കേസ് 2017 ഫെബ്രുവരിയിലായിരുന്നു നടന്നത്. 3215 ദിവസത്തിന് ശേഷമാണ് വിധി വന്നത്. എട്ടു വര്‍ഷത്തോളമാണ് കേസില്‍ വിചാരണ നടന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി അക്രമിസംഘം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തത്. പത്തു പ്രതികളുള്ള കേസില്‍ ദിലീപ് എട്ടാം പ്രതിയായിരുന്നു. ഗൂഡാലോചനയായിരുന്നു ചുമത്തിയത്.

ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വിരോധത്തെ തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാല്‍ ഈ കുറ്റം തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ല. കാവ്യാമാധവ നുമായുള്ള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്നു മഞ്ജുവാര്യരോട് ആക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞുകൊടുത്തതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ ഇതൊന്നും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. ദിലീപ് ഗൂഡാലോചന നടത്തിയതായി തെളിവ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുറ്റവിമുക്തനാക്കിയത്.

Ads by Google
Monday 08 Dec 2025 11.48 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW