Wednesday, March 11, 2026 Last Updated 16 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 09.26 AM

കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപ് ഒരിക്കലും മറക്കാത്ത ആ 83 ദിനങ്ങള്‍...!!

uploads/news/2025/12/814857/deleep-actress-abduction.jpg

കൊച്ചി: തുടക്കത്തില്‍ സിനിമാലോകത്തെയും പിന്നീട് കേരളത്തെ മുഴുവനും പിടിച്ചുലച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിധി പുറത്തുവരുമ്പോള്‍ പഴയ സംഭവത്തിന്റെ ഞെട്ടലിന്റെ അലയൊലികള്‍ കേരളത്തെ വീണ്ടും ഉലയ്ക്കുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയ്ക്ക് പിന്നാലെ വന്ന പോലീസ് അന്വേഷണങ്ങള്‍ക്ക് പിന്നാലെ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. തുടക്കത്തില്‍ ഒരു ലൈംഗികാതിക്രമം എന്ന രീതിയില്‍ പരിഗണിക്കപ്പെട്ട കാര്യത്തിലെ ഗൂഡാലോചന, ക്വട്ടേഷന്‍ പോലെയുള്ള കാര്യങ്ങളും പിന്നാലെ പുറത്തുവരികയായിരുന്നു.

സ്വന്തം കാറില്‍ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെടുന്നത്. അങ്കമാലിയില്‍ അക്രമികളില്‍ ചിലര്‍ നടിയുടെ വാഹനം കാത്തു നിന്നിരുന്നു. കാര്‍ കടന്നുപോയതോടെ അവര്‍ ടെമ്പോ ട്രാവലറില്‍ പിന്തുടര്‍ന്നു. നെടുമ്പാശേരിയിലെ അത്താണിയില്‍ എത്തുന്നതിന് മുമ്പ് നടിയുടെ കാറില്‍ ടെമ്പോ ട്രാവലര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവറും ട്രാവലറിലുണ്ടായിരുന്നവരും തര്‍ക്കമുണ്ടാകുമ്പോള്‍ അക്രമികള്‍ പിന്നിലെ നടി ഇരുന്ന സീറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ക്രൂരകൃത്യത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടതിന് പിന്നാലെ നടിയും ഡ്രൈവറും എത്തിയത് കൊച്ചിയിലെ മുതിര്‍ന്ന നടന്റെ വീട്ടിലേക്കായിരുന്നു. ഇവിടെ നിന്നാണ് തൃക്കാക്കര എംഎല്‍എ പിടി തോമസിനെ അറിയിക്കുന്നത്. അക്രമികളെ വെറുതെ വിടരുതെന്നും ധൈര്യപൂര്‍വം മുന്നോട്ട് പോകണമെന്നും പിടി തോമസ് നടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉന്നത പോലീസ് ഓഫീസറെ വിളിച്ച് സംഭവം പറഞ്ഞു.

നടിയുടെ ഡ്രൈവറുടെ മൊഴി പോലീസിന്റെ സംശയത്തിന് ഇടയാക്കി. രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം പോലീസ് തടഞ്ഞു. ഒടുവില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ ബലമായി പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെയും പോലീസ് പിടികൂടി. ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നത് എന്നായിരുന്നു അന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തല്‍.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ തന്നെ വലിയ നടനായി ഇതിനകം മാറിയിട്ടുള്ള ദിലീപ് ആണെന്ന കണ്ടെത്തല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകരെ പോലും ഞെട്ടിക്കാന്‍ പോന്നതായിരുന്നു. ദിലീപിനെയും കൂട്ടുകാരനും സംവിധായകനുമായ നാദിര്‍ഷയെയും ചോദ്യം ചെയ്തു. പിന്നീട് തെളിവുകളോടെ ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു.

ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നേടി പുറത്തുവരുമ്പോള്‍ ദിലീപ് 83 ദിവസം അഴിക്കുള്ളില്‍ കിടന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മൊത്തം പത്ത് പ്രതികളുള്ള കേസില്‍ എട്ടാം പ്രതിയായിട്ടാണ് ദിലീപിനെ ചേര്‍ത്തിരിക്കുന്നത്.

Ads by Google
Monday 08 Dec 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW