Friday, March 13, 2026 Last Updated 29 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 03.07 PM

റിയല്‍മിയുടെ പ്രത്യേക ഡിസ്‌കൗണ്ട് സെയില്‍ ; ഈ 5ജി ഫോണ്‍ സ്വന്തമാക്കാന്‍ ഇതാണ് അവസരം

on

റിയല്‍മി ഇപ്പോള്‍ റിയല്‍മി ഡേയ്‌സ് (Realme Days) എന്ന പേരില്‍ ഒരു പ്രത്യേക ഡിസ്‌കൗണ്ട് സെയില്‍ നടത്തിവരികയാണ്. ഡിസംബര്‍ 10 വരെ നിശ്ചയിച്ചിരിക്കുന്ന ഈ ഓഫര്‍ സെയിലില്‍ തെരഞ്ഞെടുത്ത റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡയറക്ട് ഡിസ്‌കൗണ്ട്, അല്ലെങ്കില്‍ ബാങ്ക് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ഈ രണ്ട് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ ഡയറക്ട് ഡിസ്‌കൗണ്ടും ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റിയല്‍മി പി4 പ്രോ 5ജി (realme P4 pro 5G).

ഈ വര്‍ഷം ഓഗസ്റ്റില്‍ ലോഞ്ച് ചെയ്യപ്പെടുമ്പോള്‍ റിയല്‍മി പി4 പ്രോ 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയും 12GB+256GB ടോപ് വേരിയന്റിന് 28,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോള്‍ 1000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 23999 രൂപ വിലയിലാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഡയറക്ട് ഡിസ്‌കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമായതിനാല്‍ 22999 രൂപ വിലയില്‍ റിയല്‍മി സ്റ്റോറില്‍ നിന്ന് ഈ ഫോണ്‍ ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. ഫ്‌ലിപ്പ്കാര്‍ട്ടിലും ഇതേ വിലയില്‍ തന്നെയാണ് റിയല്‍മി പി4 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5 ശതമാനം ക്യാഷ്ബാക്കും ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ആമസോണില്‍ 22,726 രൂപ വിലയിലാണ് റിയല്‍മി പി4 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 1500 രൂപ വരെ ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നുണ്ട്.

ബിര്‍ച്ച് വുഡ്, ഡാര്‍ക്ക് ഓക്ക് വുഡ്, മിഡ്നൈറ്റ് ഐവി എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. 162.27×76.16×7.68mm വലിപ്പവും 189 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 (4nm) മൊബൈല്‍ പ്ലാറ്റ്‌ഫോം, 1/1.56' സോണി IMX896 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (OIS, f/1.8 അപ്പേര്‍ച്ചര്‍), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 4K വരെ 60 fps വീഡിയോ റെക്കോര്‍ഡിംഗ്, 1/2.88' OV50D സെന്‍സറുള്ള 50MP സെല്‍ഫി ക്യാമറ (f/2.4 അപ്പര്‍ച്ചര്‍, 4K വരെ വീഡിയോ റെക്കോര്‍ഡിംഗ്).

അഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 14GB വരെ വെര്‍ച്വല്‍ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകള്‍, 144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800×1280 പിക്‌സലുകള്‍) OLED ഡിസ്‌പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, ഫുള്‍-ബ്രൈറ്റ്‌നസ് DC ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍. 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി, ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP68+IP69 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C 2.0, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 6.0 എന്നിവ ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW