-->
മോട്ടറോള എഡ്ജ് 70 മോഡല്‍ ആഗോളതലത്തില്‍ കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. പാന്റോണ്‍ ലില്ലി പാഡ്, പാന്റോണ്‍ ഗാഡ്ജെറ്റ് ഗ്രേ, പാന്റോണ്‍ ബ്രോണ്‍സ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ എത്തിയത്. എന്നാലിപ്പോള്‍ പുതിയ പാന്റോണ്‍ കളറുമായി ഈ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റെ സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. പാന്റോണ്‍ കളര്‍ ഓഫ് ദി ഇയര്‍ 2026, പാന്റോണ്‍ 11-4201 ക്ലൗഡ് ഡാന്‍സര്‍ കളര്‍ ഓപ്ഷനിലാണ് മോട്ടറോള എഡ്ജ് 70യുടെ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാന്‍സര്‍ സ്‌പെഷല്‍ എഡിഷന്‍ (motorola edge 70 Cloud Dancer special edition) ഒരു എയറി വൈറ്റ് കളര്‍ ഓപ്ഷനാണ്. മൃദുത്വത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. മോട്ടറോള സ്വരോവ്സ്‌കിയില്‍ നിന്നുള്ള ക്രിസ്റ്റലുകളും ഈ ഫോണിന്റെ ഡിസൈനിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയിലും ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം മോട്ടറോള എഡ്ജ് 70 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഈ ലിമിറ്റഡ് എഡിഷന്‍ ലോഞ്ചും പ്രതീക്ഷിക്കാം. ഇതിനകം തന്നെ മോട്ടറോളയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഇത് കാണിക്കുന്നുണ്ട്. പുതിയ കളര്‍ ഓപ്ഷനില്‍ എത്തി എന്നതിനപ്പുറം ഈ ഫോണിന്റെ ഫീച്ചറുകളില്‍ മാറ്റം വന്നിട്ടില്ല. അതേസമയം ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ട എഡ്ജ് 70 ഫീച്ചറുകള്‍ തന്നെയാണോ ഇന്ത്യന്‍ വേരിയന്റിലും ഉണ്ടാകുക എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ് കരുത്തില്‍ ആണ് മോട്ടറോള എഡ്ജ് 70 ലോഞ്ച് ചെയ്യപ്പെട്ടിട്ടുളളത്. 5.99 സ്ലീക്ക് ഡിസൈനും 159 ഗ്രാം ലൈറ്റ്വെയ്റ്റ് ബോഡിയുമാണ് മോട്ടറോള എഡ്ജ് 70 5ജിയുടെ മുഖ്യ ആകര്‍ഷണം. 6.7-ഇഞ്ച് (2712 x 1220 പിക്‌സല്‍സ്) 1.5K 10-ബിറ്റ് pOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, OIS, 50MP 120º അള്‍ട്രാ-വൈഡ് ക്യാമറ, 4K വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും 50MP സെല്‍ഫി ക്യാമറയും മോട്ടറോള എഡ്ജ് 70 5ജിയിലുണ്ട്. വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാന്‍ IP68 + IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H) എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.