Friday, March 13, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 02.46 PM

ബുദ്ധസന്യാസിമാര്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന ഇടം, നീലവിരിച്ച് തിളങ്ങി നില്‍ക്കുന്ന ജലം: കൗതുകമായി നാക്കോ

nako, lake, himalayas

തിളക്കമാര്‍ന്ന നീലനിറത്താല്‍ പരന്നുകിടക്കുന്ന ഒരു തടാകമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തെളിഞ്ഞ ജലവും ശാന്തമായ അന്തരീക്ഷവും പ്രകൃതിഭംഗിയും ഓരോവര്‍ഷവും ഒട്ടേറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. 'ബ്ലൂ ലേക്ക്' അഥവാ നീലത്തടാകം എന്നറിയപ്പെടുന്നത് ഹിമാചല്‍ പ്രദേശിലെ നാക്കോ തടാകമാണ്. ഉയര്‍ന്ന പ്രദേശത്തുള്ള ഈ മനോഹര തടാകത്തിലെ ജലം, സൂര്യരശ്മി പതിക്കുമ്പോള്‍ കടുംനീല നിറത്തില്‍ സ്ഫടികം പോലെ തെളിഞ്ഞുകാണും. അങ്ങനെയാണ് ഈ പേര് ലഭിച്ചത്. പര്‍വതങ്ങളാലും മരങ്ങളാലും ശാന്തമായ ഗ്രാമങ്ങളാലും ചുറ്റപ്പെട്ട ഈ തടാകം ചുറ്റുമുള്ള കാഴ്ചകളെ അതേപടി പ്രതിഫലിപ്പിക്കും.

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ തടാകങ്ങളിലൊന്നാണ് നാക്കോ. ഓരോ വര്‍ഷവും അനേകം വിനോദസഞ്ചാരികള്‍ ഇങ്ങോട്ടേക്ക് എത്തുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നര്‍ ജില്ലയിലാണ് പ്രകൃതിയുടെ ഈ അദ്ഭുതം. ഈ തടാകത്തിന്റെ ചുറ്റും വില്ലോ, പോപ്‌ലാര്‍ ഗണത്തിലുള്ള മരങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ ഇന്തോടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാക്കോ ഗ്രാമത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ സ്പിതി വാലിയിലേക്കുള്ള പാതയിലാണ് നാക്കോ. മതപരമായ പ്രാധാന്യവും ഈ തടാകത്തിനുണ്ട്. പ്രമുഖ ബുദ്ധമത ആചാര്യനായ ഗുരു പത്മസംഭവന്‍ പണ്ട് ഈ തടാകത്തിനരികെ ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം.

ബുദ്ധസന്യാസിമാര്‍ ശാന്തിക്കും പ്രാര്‍ത്ഥനയ്ക്കുമായി തടാകക്കരയില്‍ എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,600 മീറ്റര്‍ ഉയരത്തിലാണ് നാക്കോ തടാകം സ്ഥിതി ചെയ്യുന്നത്. ഈ ഉയരം കാരണം, മഞ്ഞുമൂടിയ കൊടുമുടികളാല്‍ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം. നീലത്തടാകം എന്നാണ് അറിയപ്പെടുന്നതെങ്കിലും, കാലാവസ്ഥയും സൂര്യപ്രകാശവും അനുസരിച്ച് ചിലപ്പോള്‍ ഇതിലെ ജലം ടര്‍ക്കോയിസ് അല്ലെങ്കില്‍ കടുംപച്ച നിറത്തിലേക്ക് മാറാറുണ്ട്.

Ads by Google
Saturday 06 Dec 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW