Thursday, March 12, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 02.09 PM

ആശുപത്രിയില്‍ ഇരിക്കെ മീറ്റിംഗില്‍ പങ്കെടുത്തില്ല ; പ്രമുഖ കമ്പനി ഒരു ദിവസത്തെ ശമ്പളം കുറച്ചെന്ന് യുവാവ്

man, salary, cut, late

ജീവനക്കാരുടെ ശമ്പളം ഏത് വിധേനയും കട്ട് ചെയ്യാമെന്ന് കരുതുന്ന നിരവധി കമ്പനികള്‍ ഉണ്ട്. ഇത്തരം കമ്പനികള്‍ പലപ്പോഴും തൊഴിലാളികളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് ശ്രദ്ധ കൊടുക്കാറുമില്ല. തങ്ങളുടെ ജോലി കൃത്യമായി തീരണം എന്ന ചിന്ത മാത്രമായിരിയ്ക്കും ഇത്തരം കമ്പനികള്‍ക്കുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ചിരിയ്ക്കുന്നത് ഇത്തരത്തില്‍ ഒരു കാര്യമാണ്.

യുവാവ് വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി ചെയ്തിരുന്നത്. മുത്തശ്ശിയെ വയ്യാതെയായി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വര്‍ക്ക് ഫ്രം ഹോം ആണെങ്കിലും മുത്തശ്ശിയുടെ കാര്യത്തില്‍ യുവാവിന്റെ ശ്രദ്ധ വേണ്ടിയിരുന്നു. എന്നാല്‍, രാത്രിയിലെ മീറ്റിംഗില്‍ പങ്കെടുത്തില്ല എന്ന് പറഞ്ഞുകൊണ്ട് യുവാവിന്റെ ശമ്പളത്തില്‍ നിന്നും ഒരു ദിവസത്തെ ശമ്പളം കുറയ്ക്കുകയായിരുന്നു. പോസ്റ്റ് പ്രകാരം യുവാവിന്റെ മുത്തശ്ശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ തന്നെ യുവാവിന് രാത്രി 9 മണിക്ക് തീരുമാനിച്ചിരുന്ന ക്ലയന്റുമായുള്ള മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

ഡയറക്ടര്‍ എച്ച് ആറിനോട് എന്റെ ഒരു ദിവസത്തെ ശമ്പളം കുറക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. അതൊരു സാധാരണ കോളാണ്. തനിക്ക് പങ്കെടുക്കാനാവില്ല എന്ന് ഒരു സഹപ്രവര്‍ത്തകനോട് പറഞ്ഞേല്പിച്ചിരുന്നു. എന്നാല്‍, അത് അയാള്‍ പറഞ്ഞില്ല. അന്നുരാത്രി തന്നെ യുവാവ് ആശുപത്രിയില്‍ നില്‍ക്കവെ ഡയറക്ടര്‍ വിളിച്ച് ബഹളം വച്ചതായും യുവാവ് പറയുന്നു. 10 ദിവസത്തിന് ശേഷം അതേ ക്ലയിന്റുമായി പുലര്‍ച്ചെ വരെ മീറ്റിംഗില്‍ പങ്കെടുക്കേണ്ടിയും വന്നു.

ഷിഫ്റ്റ് 16 മണിക്കൂറിലധികം നീണ്ടുനിന്നതിനാല്‍ എല്ലാവരും സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. എച്ച് ആറിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാം എന്നാണ് പറഞ്ഞത്. ഇതിനെല്ലാം പുറമെയാണ് ശമ്പളം കുറച്ചത്. ജോലി രാജിവയ്ക്കാനാവില്ല, കാരണം കമ്പനിയുമായി ബോണ്ട് ഉണ്ട് എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് അനുകൂല കമന്റുകള്‍ നല്‍കിയത്.

Ads by Google
Saturday 06 Dec 2025 02.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW