Saturday, March 14, 2026 Last Updated 14 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 01.55 PM

ഇതൊക്കെയെന്ത്! 75-ാം വയസ്സില്‍ മുട്ടയിടാനെത്തി ലെയ്‌സാന്‍ ആല്‍ബട്രോസ്

wisdom, albatross, sea, bird

എഴുപത്തിയഞ്ചാം വയസ്സില്‍ മുട്ടയിടാനെത്തി ലോകത്തിലെ ഏറ്റവും പ്രായമുള്ള കടല്‍ പക്ഷിയെന്നു കരുതുന്ന ലെയ്‌സാന്‍ ആല്‍ബട്രോസ്.ഹവായിക്കു സമീപം മിഡ്‌വേ അറ്റോള്‍ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് ആല്‍ബട്രോസ് തിരിച്ചെത്തിയത്. ലെയ്‌സാന്‍ ആല്‍ബട്രോസ് പക്ഷികളുടെ പ്രജനനകാലം ആകാറായിരിക്കുകയാണ്. അനേകം പക്ഷികള്‍ മിഡ്‌വേ അറ്റോളിലെത്തിയിട്ടുണ്ടെങ്കിലും എല്ലാ ജന്തുശ്ശാസ്ത്രജ്ഞരുടെയും ശ്രദ്ധ വിസ്ഡത്തിലേക്കാണ്.

1956ലാണ് വിസ്ഡത്തിനെ അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തി ഐഡന്‌റിഫിക്കേഷന്‍ ബാന്‍ഡ് ഇട്ടത്. അന്ന് അവള്‍ക്ക് 5 വയസ്സായിരുന്നു പ്രായം. ആല്‍ബട്രോസുകള്‍ക്ക് പൊതുവേ ജീവിതത്തില്‍ ഒരേയൊരു പങ്കാളിയാകും ഉണ്ടാകുക. എന്നാല്‍ വിസ്ഡത്തിന്റെ കാര്യത്തില്‍, ആയുര്‍ദൈര്‍ഘ്യം കൂടിയതിനാല്‍ ഇതായിരുന്നില്ല സ്ഥിതി. ആല്‍ബട്രോസുകള്‍ പ്രശസ്തമായ കടല്‍പ്പക്ഷികളാണ്. ഈ ഗ്രൂപ്പിലെ ഉപവിഭാഗമായ ലെയ്‌സാന്‍ ആല്‍ബട്രോസില്‍ പെട്ടതാണ് വിസ്ഡം. വടക്കന്‍ ശാന്തസമുദ്ര മേഖലയില്‍ കാണപ്പെടുന്ന ഇവ ആകാരത്തില്‍ ചെറുതാണ്. വെളുത്ത നിറമുള്ള ശരീരവും ചോക്കളേറ്റ് ബ്രൗണ്‍ നിറത്തിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്. വര്‍ഷത്തില്‍ സിംഹഭാഗവും കടലില്‍ ചിലവഴിക്കുന്ന ഇവ പ്രജനന കാലത്താണ് മിഡ്‌വേ ആറ്റോളിലേക്ക് എത്തുന്നത്.വടക്കന്‍ ശാന്തസമുദ്രമേഖലയില്‍ മാത്രം രണ്ടര ലക്ഷത്തോളം ഇത്തരം പക്ഷികളുണ്ടെന്നാണു കണക്ക്.

നാല്‍പതു വര്‍ഷമാണ് ലെയ്‌സാന്‍ ആല്‍ബട്രോസുകളുടെ ജീവിതകാലമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്.എന്നാല്‍ വിസ്ഡം ഈ കണക്കുകളെല്ലാം ലംഘിച്ചു. വിസ്ഡം ഏറെ അറിയപ്പെടുന്ന പക്ഷിയാണ്.ഇവളെപ്പറ്റി ധാരാളം പഠനങ്ങള്‍ യുഎസ് ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. 2011ല്‍ വടക്കന്‍ ശാന്ത സമുദ്രത്തിലെ ടൊഹോക്കു ദ്വീപില്‍ സംഭവിച്ച ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സൂനാമിയിലും നിരവധി ലെയ്‌സാന്‍ ആല്‍ബട്രോസുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ വിസ്ഡവും ഉള്‍പ്പെട്ടിരിക്കാം എന്നു ശാസ്ത്രജ്ഞര്‍ പേടിച്ചിരുന്നെങ്കിലും അവള്‍ ദുരന്തത്തെ അതിജീവിച്ചു.

Ads by Google
Saturday 06 Dec 2025 01.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW