-->
കൊച്ചി: ലൈംഗികാപവാദക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ഉന്നയിച്ച വാദം കോടതി അംഗീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15 ന് പരിഗണിക്കും. പ്രോസിക്യൂഷന്‍ എസ്‌ഐടി മറുപടി നല്‍കണം. ഈ സമയത്ത് കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും പറഞ്ഞു.
നേമം പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലേക്ക് അറസ്റ്റ് നടത്തരുത് എന്ന രാഹുല്‍ മാങ്കുട്ടത്തിലിന്റെ വാദം കോടതി അംഗീകരിച്ചു. ഇതൊരു ബലാത്സംഗം അല്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ച വാദം ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ. ബാബു അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
കോടതിവിധി രാഹുല്‍മാങ്കൂട്ടത്തിലിന് വലിയ ആശ്വാസകരമാണ്. നിലവിലെ സാഹചര്യത്തില്‍ പോലീസ് രാഹുല്‍ മാങ്കുട്ടത്തിലിന് പിന്നാലെ ആയിരുന്നു. രാഹുല്‍ കേസില്‍ അതിജീവിത പരാതി നല്‍കിയപ്പോള്‍ തന്നെ ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കുട്ടത്തിലിനെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ രാഹുല്‍ ബംഗലുരുവില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യം റജിസ്റ്റര്‍ ചെയ്ത ഗര്‍ഭഛിദ്രം നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്തു എന്നതടക്കമുള്ള പരാതികളാണ് അതിജീവിത പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം രണ്ടാമത് മറ്റൊരാള്‍ കൂടി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. ആദ്യത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമികമായി ബോദ്ധ്യപ്പെട്ട കാര്യം എന്ന നിലയിലാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഈ കേസ് എസ്.പി. ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി ഉടന്‍ സ്വീകരിക്കും. ബംഗലുരുവിലാണ് യുവതി.