-->
കൊച്ചി: ടീസര്‍ തന്നെ വലിയ ചര്‍ച്ചയായി മാറുകയും നിയമനടപടികളില്‍ കുരുങ്ങുകയും ചെയ്ത വിവാദ ചലച്ചിത്രം 'ദികേരളാ സ്‌റ്റോറി 2' ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വീതി ഉണ്ടായതോടെ ഇന്ന് പ്രദര്‍ശനത്തിനെത്തും. കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ന്യൂണ്‍ ഷോ മുതല്‍ പ്രദര്‍ശനം നടക്കും. ജസ്റ്റിസ് ശുശ്രൂദ് ധര്‍മ്മധികാരി അധ്യക്ഷനായ ബെഞ്ചില്‍ നിന്നുമാണ് സിനിമ അനുകൂല വിധി സമ്പാദിച്ചത്.
വ്യാഴാഴ്ച 15 ദിവസത്തേക്ക് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചതോടെ നിര്‍മ്മാതാക്കള്‍ ഹര്‍ജിയുമായി പോകുകയായിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷ ണം. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്ന നിര്‍മ്മാതാക്കളുടെ വാദം കോടതി അംഗീകരിച്ചു. ദി കേരള സ്റ്റോറി 2 ഇന്ന് പ്രദര്‍ശനം ആരംഭിക്കും.
അതേസമയം സ്‌റ്റേ വന്നെങ്കിലും സിനിമയുടെ ബുക്കിംഗ് മുംബൈയിലും ബംഗാളിലും നിര്‍മ്മാതാക്കള്‍ നടത്തിയിരുന്നു. ഇതിനെതിരേ കോടതിയലക്ഷ്യ ത്തിനും ഹര്‍ജി പോയിരുന്നു. വള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയര്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
പ്രഥമ ദൃഷ്ടിയാല്‍ ചിത്രം മതസൗഹാര്‍ദത്തിന് ഭീഷണി ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷണം ഉണ്ടായിരുന്നു. സിനിമയുടെ സെന്‍സര്‍ പുനഃപരിശോ ധിക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മലയാളികള്‍ക്ക് അപകീര്‍ത്തികരമായ ചിത്രം റിലീസ് ചെയ്യുന്നത് ആഗോള തലത്തില്‍ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതി ന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്.