Saturday, March 14, 2026 Last Updated 31 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 11.58 AM

സ്വര്‍ണ്ണപാളികള്‍ കാണാതായ സംഭവം: എച്ച് വെങ്കിടേഷിന്റെ കീഴില്‍ എസ്‌ഐടിയെ നിയോഗിച്ച് ഹൈക്കോടതി

uploads/news/2025/10/804148/kerala-hugh-court.gif

കൊച്ചി: ശബരിമലയില്‍ നിന്നും സ്വര്‍ണ്ണപാളികള്‍ കാണാതായ സംഭവത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അന്വേഷണത്തിന് നിയോഗിച്ച് ഹൈക്കോടതി. സംഭവത്തില്‍ വിശദവും സമഗ്രവുമായ അന്വേഷണം വേണമെന്നും എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷണം നടത്തണമെന്നും പറഞ്ഞു. മുതിര്‍ന്ന എസ്പിമാരും വാകത്താനം, കൈപ്പമംഗലം സിഐമാരും സൈബര്‍പോലീസ് വിഭാഗത്തില്‍ ഉള്ളവരും ടീമിലുണ്ടാകണമെന്നും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു.

ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കേസ് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ മാത്രം നില്‍ക്കുന്ന കാര്യമല്ലെന്നും ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും ഇതെല്ലാം പുറത്തുവരണമെന്നും ഹൈക്കോടതിയുടെ നിരീക്ഷിച്ചു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ഇടക്കാല റിപ്പോര്‍ട്ടുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അനുബന്ധ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിണ്ട്.

അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണമെന്നും പറഞ്ഞു. സംഭവത്തില്‍ ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ കൂടി നിലനില്‍ക്കുന്ന സാഹചര്യമുണ്ടെന്ന നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നിര്‍ദേശം. അന്വേഷണസംഘം വിപുലീകരിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ലെന്നും ദേവസ്വംബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥരും ഉണ്ടെന്നാണ് വിജിലന്‍സും സംശയിക്കുന്നത്.

പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സംഘത്തില്‍ ക്ലീന്‍ ട്രാക്ക് റെക്കോഡുകളുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാത്രം മുന്നില്‍ നിര്‍ത്തി വമ്പന്മാര്‍ രക്ഷപ്പെടരുതെന്ന വിലയിരുത്തലും ഹൈക്കോടതിക്കുണ്ട്. നേരത്തേ സര്‍ക്കാരും ദേവസ്വംബോര്‍ഡും എഡിജിപിയെ അന്വേഷണത്തിന് നിയോഗിക്കണമെന്ന ആവശ്യമാണ് മുമ്പോട്ട് വെച്ചത്. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് മാത്രമാണ് ബാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW