-->
ചിലപ്പോള്‍ ഓരോ ചെറിയ കാര്യങ്ങള്‍ക്കുപോലും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞെന്നുവരും. ഇതിനായി ചെയ്യേണ്ടത് നമ്മുക്കുള്ള കഴിവുകള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുക എന്നുള്ളതാണ്. വെറുതെ വഴിയില്‍ കിടക്കുന്ന കല്ല് പോലും ജീവിതം മാറ്റിയെന്നും വരാം. പറഞ്ഞുവരുന്നത് ഇത്തരം ഒരു സംഭവത്തെക്കുറിച്ചാണ്. ഡല്‍ഹി സ്വദേശിയായ ഒരു യുവാവിന്റെ അത്തരമൊരു ഐഡിയ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വഴിയരികില്‍ കിടന്ന പാറക്കല്ലിനെ ഭംഗിയുള്ള ഹോം ഡെക്കര്‍ ഐറ്റമാക്കി മാറ്റി ആയിരങ്ങള്‍ സമ്പാദിച്ചിരിക്കുകയാണ് ഈ യുവാവ്.
പാറക്കല്ലിനെ ഉപയോഗക്ഷമമായ ക്ലോക്കായി മാറ്റിയാണ് യുവാവ് കയ്യടി നേടുന്നത്. ആദ്യം കല്ല് മറ്റൊരു വ്യക്തിയുടെ സഹായത്തോടെ അരികുകളൊക്കെ മിനുക്കി ഭംഗിയാക്കിയെടുത്തു. ക്ലോക്കിന്റെ സൂചി ഘടിപ്പിക്കാനും മറ്റ് ഉപകരണങ്ങള്‍ സെറ്റ് ചെയ്യാനും പ്രത്യേക ദ്വാരങ്ങളും ഉണ്ടാക്കി. ആകര്‍ഷകമാക്കാന്‍ പെയിന്റും പോളിഷും ഉപയോഗിച്ചു. ഒടുവില്‍ സൂചിയും ബാറ്ററിയും ഉള്‍പ്പെടുത്തിയതോടെ കല്ലില്‍ തീര്‍ത്ത പ്രവര്‍ത്തനക്ഷമമായ ക്ലോക്ക് റെഡി. പിന്നീട് ആളുകള്‍ കൂടുന്നിടത്ത് കൊണ്ടുപോയി വില്‍ക്കാനായിരുന്നു യുവാവിന്റെ ശ്രമം.
ക്ലോക്ക് കണ്ട് അദ്ഭുതത്തോടെ പലരും സമീപിച്ചെങ്കിലും പ്രശംസകള്‍ക്കപ്പുറം വാങ്ങാന്‍ ആരും തയാറായില്ല. അല്‍പം മാറ്റങ്ങള്‍ വരുത്തി വീണ്ടും വില്‍പനയ്ക്ക് എത്തിയപ്പോഴും അതുതന്നെ അവസ്ഥ. 460 രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവ് ക്ലോക്കുമായി വഴിയില്‍ നിന്നത്. അല്‍പം മാറ്റങ്ങള്‍ വരുത്തി വീണ്ടും വില്‍പനയ്ക്ക് എത്തിയപ്പോഴും അതുതന്നെ അവസ്ഥ. ഒടുവില്‍ കൈകൊണ്ട് കല്ലില്‍ നിര്‍മിച്ചെടുത്ത ക്ലോക്കാണെന്ന് കേട്ടതോടെ ഒരു വ്യക്തി താല്‍പര്യത്തോടെ സമീപിച്ചു. വില ചോദിച്ചപ്പോള്‍ പെട്ടെന്ന് 5000 എന്നാണ് മറുപടി പറഞ്ഞത്. രണ്ടാമതൊന്നു ആലോചിക്കാതെ അദ്ദേഹം പണം നല്‍കുകയും ചെയ്തു. കല്ല് ശേഖരിക്കുന്നതു മുതല്‍ ക്ലോക്ക് കൈമാറ്റം ചെയ്യുന്നത് വരെയുള്ള വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.
വീഡിയോ വൈറലായതോടെ 5000 രൂപ വിലയിട്ടത് കുറഞ്ഞുപോയി എന്നാണ് ആളുകളുടെ പ്രതികരണം. അമൂല്യമായ ഒരു ഐഡിയയ്ക്ക് ഇത്രയും കുറഞ്ഞ വില വാങ്ങിയാല്‍ പോരാ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.