-->
ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിനൊപ്പം ചുവടുവച്ച് ഹന്‍സിക കൃഷ്ണ. ' റൗഡി റാത്തോര്‍' സിനിമയിലെ ' ചിന്‍താ ത ത ചിത്ത ചിത്ത ' എന്ന ഗാനത്തിനാണ് ഹന്‍സിക ചുവടുവയ്ക്കുന്നത്. സാരിയാണ് ഹന്‍സികയുടെ വേഷം.
നിരവധി പേരാണ് ഹന്‍സികയുടെ വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച് എത്തുന്നത്. റീലിന് താഴെ ദിയ കൃഷ്ണയും കമന്റുമായി എത്തി. മേരാ സാരി ( ഇത് എന്റെ സാരിയാണ്) എന്നാണ് ദിയ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയുമായി ഹന്‍സിക ' മേരീ ഓസി' എന്ന് കമന്റ് ചെയ്തു. രസകരമായ മറുപടികളാണ് ഈ കമന്റിന് ലഭിക്കുന്നത്. ' ഓസിയുടെ സാരി ഓസിയതാണല്ലേ' എന്ന് ഒരു ആരാധകന്‍ തമാശരൂപേണ ചോദിച്ചു. എന്തായാലും ഹനസികയുടെ ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.