Saturday, March 14, 2026 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 08.49 AM

എന്തൊരു ക്രൂരത! രാത്രി അഴുക്കുചാലില്‍ നിന്ന് അസാധാരണമായ നിലവിളി, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് രക്ഷകരായി ഡെലിവറി ബോയ്‌സ്

delivery, agents, save, kids, draainage, stepfather

കഴിഞ്ഞ ഏതാനും നാളുകളായി മനുഷ്യമനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള അനേകം വാര്‍ത്തകളാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലും സഹജീവി സ്‌നേഹവും മനുഷ്യത്വവുമുള്ള ഒരു കൂട്ടം ജനത ഇന്നുമുണ്ടെന്ന് സൂചിപ്പിക്കുകയാണ് നോയിഡയില്‍ നിന്നും പുറത്തുവരുന്ന ഒരു സംഭവം. രണ്ടാനച്ഛന്‍ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ കുട്ടികള്‍ക്ക് രക്ഷകരായി എത്തിയിരിക്കുകയാണ് ഡെലിവറി ഏജന്റുമാര്‍. ചൊവ്വാഴ്ച രാത്രിയിലാണ് 10 അടി താഴ്ചയുള്ള, ചെളി നിറഞ്ഞ അഴുക്കുചാലില്‍ നിന്നും രണ്ട് കുട്ടികളുടെ നിലവിളി കേട്ടത്. പിന്നാലെ ഡെലിവറി ഏജന്റുമാരായ യുവാക്കള്‍ ഇവരെ പുറത്തെടുക്കുകയായിരുന്നു. സെക്ടര്‍ 137 ലെ പരസ് ടിയറ സൊസൈറ്റിക്ക് സമീപമാണ് സംഭവം നടന്നത്.

കുട്ടികളുടെ രണ്ടാനച്ഛനാണ് അവരെ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. കുട്ടികള്‍ ഇപ്പോഴും ഒരു സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണത്രെ. പോലീസ് പറയുന്നതനുസരിച്ച്, സെപ്‌റ്റോ ഡെലിവറി എക്‌സിക്യൂട്ടീവുകളായ സോംവീര്‍ സിങ്ങും, ദീന്‍വാന്ദുവും രാത്രി 9 മണിയോടെ അന്നത്തെ അവസാന ഡെലിവറിയും കഴിഞ്ഞ് മടങ്ങുകയായിരുന്നു. ആ സമയത്താണ് ചൗഹാന്‍ മാര്‍ക്കറ്റ് ടിപോയിന്റിന് സമീപമുള്ള അഴുക്കുചാലില്‍ നിന്ന് അവ്യക്തമായ ചില ശബ്ദങ്ങളും നിലവിളികളും കേട്ടത്. എന്തോ അപകടം സംഭവിച്ചിട്ടുണ്ട് എന്ന തോന്നലില്‍ ഇരുവരും അടുത്തേക്ക് നീങ്ങിയപ്പോള്‍ കണ്ടത് നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയെയും അവളുടെ രണ്ടര വയസ്സുള്ള സഹോദരനെയുമാണ്. ഇരുവരും മൂന്ന് മീറ്റര്‍ താഴ്ചയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇരുവരും വല്ലാതെ ഭയന്നിരുന്നു, ചെളിയില്‍ താഴ്ന്നുപോകാതിരിക്കാനുള്ള തീവ്രശ്രമത്തിലുമായിരുന്നു കുട്ടികള്‍. ഇടനെ തന്നെ മറ്റൊന്നും ആലോചിക്കാതെ യുവാക്കള്‍ രണ്ടുപേരും അഴുക്കുചാലിലേക്ക് ചാടി അവരെ രക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടികളോട് പിന്നീട് ഇവര്‍ സൗമ്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അച്ഛനായ ആശിഷ് തങ്ങളെ അഴുക്കുചാലിലേക്ക് തള്ളിയിട്ടതായി കുട്ടി പറഞ്ഞു. ഉടനെ തന്നെ യുവാക്കള്‍ അയല്‍പക്കക്കാരെ വിവരം അറിയിച്ചു. അവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, പോലീസില്‍ പരാതിയും നല്‍കി. കുട്ടികളുടെ രണ്ടാനച്ഛനായ 22 കാരന്‍ ആശിഷിനെ പിന്നാലെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടികളുടെ അമ്മ അടുത്തില്ലാത്ത തക്കം നോക്കിയാണത്രെ ഇയാള്‍ കുട്ടികളെ അഴുക്കുചാലിലേക്ക് തള്ളിയത്.

Ads by Google
Saturday 06 Dec 2025 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW