-->
ദോഹ:പ്രവാസിസമൂഹത്തിന്റെകായികാഭിരുചികളെപരിപോഷിക്കുന്നതിനായി ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC)സംഘടിപ്പിച്ചുവരുന്നകായികമേളയായ 'ഖേത് മഹോത്സ'വിന്‍റെ ഭാഗമായുള്ള ഏകദിന ടൂർണ്ണമെന്റു കൾക്ക് തുടക്കമായി. Aspire Zone ലെ AspireDomMPH 1-ൽ ഇന്ന് രാവിലെ 8 മണിക്ക്ആരംഭിച്ച ISC വനിതകൾക്കായുള്ള ത്രോബോൾ ടൂർണമെന്റിൽഖത്തറിലെ വിവിധ ക്ലബ്ബുകളിലും ഗ്രൂപ്പുകളിലും നിന്നുള്ള 12 മുൻനിര വനിതാ ടീമുകൾപങ്കെടുത്തു. ഉച്ചയ്ക്ക് 2മണിമുതൽ അബു ഹമൂറിലെ അൽ ജസീറ അക്കാദമിയിൽ നടക്കുന്ന റാപിഡ് ചെസ് ടൂർണമെന്റിൽ U-9, U-11, U-15 വിഭാഗങ്ങളിലായി 370 ലധികംകുട്ടികൾ പങ്കാളിത്തം വഹിക്കും. ഖത്തറിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മിസ്റ്റർ ഹരീഷ് പാണ്ഡേ മത്സരവേദികളി ൽ മുഖ്യാതിഥിയാകും.ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ കായികപങ്കാളിത്തത്തെയും ആവേശത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഐ.എസ്.സിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഖേത് മഹോത്സവ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ 'ഖേത് മഹോത്സവി'ന്‍റെ ഭാഗമായി പഞ്ചാബി കബഡി, വനിതാ ക്രിക്കറ്റ് പരീശീലനം, ബൌളിംഗ് മത്സരം എന്നിവ ഇതിനോടകം പൂര്‍ത്തിയായതായി ഐ.എസ്.സി ഭരവാഹികള്‍ അറിയിച്ചു. ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് തുടങ്ങിയവ ഡിസംബര്‍ ജനുവരി മാസങ്ങളിലായി നടക്കും. മത്സര പരിപാടികള്‍ക്ക് എല്ലാ കായിക പ്രേമികളുടെയും ഇന്ത്യന്‍ സമൂഹത്തിന്‍റെയും പിന്തുണയും സഹകരണവുമാണ്ടാവണമെന്നും ഐ.എസ്.സി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഷഫീക്ക് അറക്കൽ