Friday, March 13, 2026 Last Updated 33 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 03.03 PM

വിവോ X300 5ജി വിപണിയിലെത്തി ; ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം

to

വിവോ X200 സീരീസിന്റെ പിന്‍ഗാമിയായി പുതിയ വിവോ X300 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നിങ്ങനെ രണ്ട് പ്രീമിയം മോഡലുകളാണ് ഈ സീരീസില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനാകുന്ന X300 മോഡലിന്റെ വില ആരംഭിക്കുന്നത് 75999 രൂപ വിലയിലാണ്. വിവോ X300, X300 പ്രോ എന്നിവ പ്രധാനമായും ഡിസ്‌പ്ലേ, ബാറ്ററി ശേഷി, ക്യാമറ എന്നീ ഫീച്ചറുകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതേസമയം ഇരുമോഡലുകളും AnTuTu 11-ല്‍ 4 ദശലക്ഷത്തിലധികം പോയിന്റുകള്‍ നേടിയ ഏറ്റവും പുതിയ ഡൈമെന്‍സിറ്റി 9500 SoC കരുത്തിലാണ് എത്തിയിരിക്കുന്നത്.

വിവോ X300 5ജിയുടെ 12ജിബി + 256ജിബി മോഡലിന് 75,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 81,999 രൂപയും, 16ജിബി + 512ജിബി മോഡലിന് 85,999 രൂപയുമാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇത് ഓര്‍ഡര്‍ ചെയ്യാം. ഡിസംബര്‍ 10 മുതല്‍ വില്‍പ്പന ആരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഉള്‍പ്പെടെ ലഭ്യമാണ്.
6.31-ഇഞ്ച് (2640 x 1216 പിക്‌സലുകള്‍) 1.5K LTPO AMOLED സ്‌ക്രീന്‍ ആണ് ഈ സ്റ്റാന്റേര്‍ഡ് മോഡലിലുള്ളത്.

20:9 ആസ്പക്ട് റേഷ്യോ, HDR10+, 1-120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, DC-പോലുള്ള ഡിമ്മിംഗ്, ആര്‍മര്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 9500 3nm പ്രോസസര്‍ ആണ് ഈ മോഡലിന്റെ കരുത്ത്. ആം മാലി-ജി1 അള്‍ട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസ്6ല്‍ ആണ് പ്രവര്‍ത്തനം. 5 OS അപ്ഡേറ്റുകളും 7 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

വിവോ X300 5ജി ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് എത്തിയിരിക്കുന്നത്. അതില്‍ 1/4' സാംസങ് HPB സെന്‍സറുള്ള 200MP മെയിന്‍ ക്യാമറ (f/1.68 അപ്പേര്‍ച്ചര്‍, OIS), 1/2.76' സാംസങ് JN1 സെന്‍സറുള്ള 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍), 50MP 1/1.95' സോണി LYT602 ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേര്‍ച്ചര്‍, OIS), 3x ഒപ്റ്റിക്കല്‍ സൂം, ടെലിഫോട്ടോ മാക്രോ എന്നിവയുണ്ട്. Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്‌സ്, V3+ ഇമേജിംഗ് ചിപ്പ് എന്നീ ഫീച്ചറുകളും വിവോ X300 5ജി ക്യാമറ സജ്ജീകരണത്തിലുണ്ട്.

സെല്‍ഫിക്കും മറ്റുമായി f/2.0 അപ്പേര്‍ച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയാണ് ഈ പ്രീമിയം മോഡലില്‍ നല്‍കിയിരിക്കുന്നത്. Zeiss 2.35x ടെലികണ്‍വെര്‍ട്ടര്‍ പിന്തുണയും ഈ മോഡലിനുണ്ട്. ഇന്‍-ഡിസ്‌പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-ഫൈ ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW