Wednesday, March 11, 2026 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 03.01 PM

ഓപ്പോ A6x ഇന്ത്യയില്‍ ലോഞ്ച് ചെയ്തു ; വിലയും സവിശേഷതകളും അറിയാം

more

ഓപ്പോയുടെ A സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണും ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ A5x 5G യുടെ പിന്‍ഗാമിയുമായി പുതിയ ഓപ്പോ A6x (OPPO A6x 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഡൈമെന്‍സിറ്റി 6300 പ്രോസസര്‍ ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം. ഓപ്പോ A6x 5ജിയുടെ 4GB + 64GB അടിസ്ഥാന വേരിയന്റ് 12,499 രൂപ പ്രാരംഭ വിലയില്‍ എത്തുന്നു. ഇതിന്റെ 4GB + 128GB വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും ആണ് വില. ഐസ് ബ്ലൂ, ഒലിവ് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക.

ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ മൂന്ന് മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷന്‍ ലഭ്യമാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഓപ്പോ സ്റ്റോര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും ഓപ്പോ A6x 5ജി വാങ്ങാവുന്നതാണ്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1604 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. ഇത് 1152 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സഹിതം എത്തുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്.

ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (6GB വരെ വെര്‍ച്വല്‍ റാം എക്‌സ്പാന്‍ഷന്‍), 64GB / 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകള്‍, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഓപ്പോ A6x 5ജിയിലുണ്ട്. f/2.2 അപ്പേര്‍ച്ചറുള്ള 13MP പിന്‍ ക്യാമറ, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയുമാണ് ഈ ബജറ്റ് 5ജി ഫോണില്‍ നല്‍കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ OS 15 -ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം, 5G NA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള (30 മിനിറ്റിനുള്ളില്‍ 41% വരെ ചാര്‍ജ് ചെയ്യും) 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW