Thursday, March 12, 2026 Last Updated 42 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 01.06 PM

ഖിയാഫ് ദോഹ ലിറ്ററേച്ചർ ഫെസ്റ്റിന്ഇന്ന് തുടക്കം : കെ. ഇ.എൻ, കെ ടി സൂപ്പി, അശോക് ഡിക്രൂസ് എന്നിവർ പങ്കെടുക്കും

uploads/news/2025/12/814326/press-meet.gif

ദോഹ: ഖത്തറിലെ ഇന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ്ഫോറംഎഴുത്തിനെയും വായനയെയും ഇഷ്ട്ടപെടുന്നവർക്കായി സംഘടി പ്പിക്കുന്നപ്രഥമ 'QIAF – DLF ലിറ്ററേച്ചർ ഫെസ്റ്റ് 2025' ന് ഇന്ന് തുടക്കമാകുമെന്ന്ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഐഡിയൽ ഇന്ത്യൻ സ്കൂൾ അൽഖമർ ഹാളിൽ ഇന്നുമുതൽ രണ്ടു ദിവസങ്ങളി ലായി നടക്കുന്ന സാഹിത്യോത്സവത്തിൽ സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, സാംസ്കാരിക സദസ്, ഗസൽ-ഖവാലി സംഗീത സായാഹ്നമടക്കം വിവിധ സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

പ്രവാസികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്ന DLF ലിറ്ററേച്ചർ ഫെസ്റ്റ്പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന ആദ്യദിന പരിപാടിയിൽ കല-ജീവിതം-സമൂഹം, രചനയുടെ രസതന്ത്രം, എഴുത്തിലെ പുതിയ സങ്കേതങ്ങളും പരീക്ഷണങ്ങളും എന്ന വിഷയങ്ങളിൽ ശില്പശാലകൾ നടക്കും. എഴുത്തുകാരായ കെ. ഇ. എൻ കുഞ്ഞഹമ്മദ്,ഡോ. അശോക് ഡിക്രൂസ്, കെ.ടി. സൂപ്പി എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.രണ്ടാം ദിവസമായ ഡിസംബർ 5 ന് വെള്ളിയാഴ്ച രാവിലെ 9മണി മുതൽ ആരംഭിക്കുന്ന എഴുത്തുകാരുമായുള്ള മുഖാമുഖത്തിൽ കവിതയുടെ മണ്ണും ആകാശവും, എഴുത്തുകാരന്റെ പണിപ്പുര, പുതിയകാല ഭാഷയും നവമാധ്യമങ്ങളും എന്നീവിഷയങ്ങളിൽ സംവാദംനടക്കും. വേദിയിൽ ഏഴ് പുസ്തകങ്ങൾ പ്രകാശനം ചെയ്യും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ QIAF ന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി രജിസ്റ്റർ ചെയ്യാം.

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് qiafdlf2025@gmail.com എന്ന ഇമെയിലിലോ 3332 4499, 5039 0307 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.സമാപന വേദിയിൽപ്രശസ്ത ഗായകസംഘമായ സമീർ ബിൻസി,ഇമാം മജ്ബൂർ ടീം അവതരിപ്പിക്കുന്ന ലൈവ് സംഗീത സായാഹ്നം അരങ്ങേറും. തുമാമ അൽ സാജ് റെസ്റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാഹിത്യോത്സവത്തിന്റെ അതിഥികളായത്തിയ
കെ. ഇ എൻ കുഞ്ഞഹമ്മദ്,കെ.ടി. സൂപ്പി,ഡോ. അശോക് ഡിക്രൂസ്, ഖിയാഫ് പ്രസിഡന്റ് ഡോ.സാബു കെ.സി, ജനറൽ സെക്രട്ടറിഹുസൈൻ കടന്നമണ്ണ, വൈസ്പ്രസിഡന്റ്അഷ്‌റഫ്‌ മടിയാരി, ട്രഷറർ അൻസാർ അരിമ്പ്ര,ജോയിന്റ് സെക്രട്ടറി ഷംന ആസ്മി, ഡി എൽ എഫ് ജനറൽ കൺവീനർ തൻസീം കുറ്റ്യാടി, എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW