-->
തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ അറസ്റ്റ് തടയാന്‍ ഹര്‍ജി സമര്‍പ്പിച്ച് വിവാദനായകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വിധി പ്രഖ്യാപിക്കും വരെ അറസ്റ്റ് തടയണമെന്നാണ് ആവശ്യം. അതേസമയം രാഹുലിനെതിരേ രണ്ടാമത് ഉയര്‍ന്നിരിക്കുന്ന പരാതിയില്‍ എഫ്‌ഐആറും സമര്‍പ്പിച്ചു. മൂന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കുന്നതിന് മുമ്പായിട്ടാണ് രണ്ടാമത്തെ കേസിലെ എഫ്‌ഐആര്‍ സമര്‍പ്പിക്കപ്പെട്ടത്.
നേരത്തേ രാഹുല്‍ മാങ്കുട്ടത്തില്‍ നല്‍കിയ ഹര്‍ജിയില്‍ അറസ്റ്റ് തടയാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ഉപഹര്‍ജിയായി ഇത് നല്‍കുകയായിരുന്നു. നേരത്തേ മുന്‍കൂര്‍ജാമ്യാപേക്ഷയിലെ വാദത്തിനിടയില്‍ അറസ്റ്റ് ചെയ്യരുതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. രാഹുല്‍ ജനപ്രതിനിധിയാണെന്നും കേസില്‍ നിന്നും ഓടിയൊളിക്കാനാകില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ സൂചിപ്പിച്ചെങ്കിലും അദ്ദേഹം നിയമത്തിന് മുന്നില്‍ നിന്നും ഒളിച്ചോടാന്‍ സാഹചര്യമുണ്ടെന്നും തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ഇതിനിടയിലാണ് ഇന്നലെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആര്‍ ആണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഈ കേസുകളില്‍ കുടുതല്‍ അന്വേഷണവും കൂടുതല്‍ ആള്‍ക്കാരുടെ പരാതിയും വരേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. രാഹുല്‍ നിരന്തര പ്രശ്‌നക്കാരനാണ് എന്ന് വരുത്താനുള്ള ശ്രമമാണ് രണ്ടാമത്തെ കേസിലെ എഫ്‌ഐആര്‍ നല്‍കിയതിലൂടെ പ്രോസിക്യൂഷന്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്ഥിരം കുറ്റവാളിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ഉദ്ദേശിക്കുന്നത്.
അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ബംഗലുരുവില്‍ തന്നെയുണ്ടെന്നു സ്ഥിരീകരണം. വയനാട്ടില്‍ ഇതിനിടയില്‍ രാഹുലിനെ ഒളിവില്‍ സഹായിച്ച രണ്ടു മലയാളികള്‍ കുടി പിടിയിലായിട്ടുണ്ട്. മലയാളികളായ ഒരു ഡ്രൈവര്‍ ജോസും ഒരു ഹോട്ടല്‍ ഉടമയുമാണ് ഇവര്‍. രാഹുലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാണ് ഡ്രൈവര്‍ക്ക് എതിരേ ചുമത്തിയിരിക്കുന്ന കേസ്. ഇക്കാര്യത്തില്‍ കൂടുതല്‍ തെരച്ചിലിനും പരിശോധനയ്ക്കും ഒടുവിലാണ് രണ്ടുപേരെയും എസ്‌ഐടി പിടികുടിയിരിക്കുന്നത്.