Thursday, March 12, 2026 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 04.24 PM

സാരിയില്‍ സുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

namitha pramod
photo-www.instagram.com/nami_tha_/

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തില്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് നമിത പ്രമോദ്. നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, കുഞ്ചാക്കോ ബോബന്‍, ദിലീപ് എന്നിങ്ങനെ ഒട്ടുമിക്ക മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ അഭിനയത്തില്‍ വളരെ അധികം സെലക്ടീവാണ് നമിത പ്രമോദ്. വരുന്ന വേഷങ്ങളില്‍ തനിക്ക് കംഫര്‍ട്ട് ആയത് മാത്രമാണ് തിരഞ്ഞെടുക്കുന്നത്. മച്ചാന്റെ മാലാഖ എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്

സിനിമയ്ക്ക് പുറമെ ഇപ്പോള്‍ ബിസിനസ്സിലാണ് നമിത ഏറ്റവുമധികം ശ്രദ്ധിക്കുന്നത്. സമ്മര്‍ ടൗണ്‍ കഫെ എന്നൊരു റസ്റ്റോറന്റുണ്ട് നടിക്ക്. അതുകൂടാതെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരവും. ബിസിനസ്സ് ലേഡി എന്ന നിലയില്‍ സക്സസ്ഫുള്‍ ആയി മുന്നോട്ടു പോകുകയാണ് നമിത

എന്നാല്‍ തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധം സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടേയിരിക്കും. അതി മനോഹരമായ ചിത്രങ്ങള്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടാറുമുണ്ട്.

ഏറ്റവുമൊടുവില്‍ ഓഫ് വൈറ്റില്‍, റാണി പിങ്ക് കസവുള്ള കാഞ്ചീവരം സാരിയുടുത്ത് നില്‍ക്കുന്ന അതി മനോഹരമായ ചിത്രങ്ങള്‍ നമിത പ്രമോദ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിരുന്നു. അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്കു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW