-->
നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുളള ഡെനിം ഷര്‍ട്ടും ഓവര്‍ സൈസ്ഡ് പാന്റ്‌സും കറുത്ത ബൂട്ട്‌സുമാണ് താരം ധരിച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുളള ഹെഡ് സ്‌കാര്‍ഫും തലയില്‍ കെട്ടിയിട്ടുണ്ട്. നിറചിരിയില്‍ അതിമനോഹരിയാണ് നടി.
ഫോട്ടോഗ്രാഫറായ മെറിന്‍ ജോര്‍ജാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചിത്രം ക്യൂട്ട് ആണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
2011 ല്‍ പുറത്തിറങ്ങിയ ' ട്രാഫിക്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നമിത പ്രമോദ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ' മച്ചാന്റെ മാലാഖ' എന്ന സിനിമയാണ് നമിതയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം