Wednesday, March 11, 2026 Last Updated 49 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 12.24 PM

എന്റെ ശ്വാസകോശത്തിന് ഓക്‌സിജന്‍ പോലെയാണ് നീ, നീയില്ലാതെ ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; സഹോദരിയോട് നമിത

namitha-pramod
photo-www.instagram.com/nami_tha_/

ടെലിവിഷനില്‍ നിന്നും സിനിമാ രംഗത്തെത്തി വിജയം കൈവരിച്ച ഒരുപിടി നടിമാര്‍ മലയാള സിനിമയില്‍ ഉണ്ട്. ഇവരില്‍ നായികാ നിരയിലെത്തിയ നടിയാണ് നമിത പ്രമോദ്. പുതിയ തീരങ്ങള്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, അടി കപ്യാരേ കൂട്ടമണി, വിക്രമാദിത്യന്‍, സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാര സംഭവം തുടങ്ങി നിരവധി സിനിമകളില്‍ നായിക ആയി നമിത എത്തി.

സിനിമകളില്‍ അധികം കാണാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നമിത പങ്കുവെക്കുന്ന ചിത്രങ്ങളില്‍ മിക്കതും ശ്രദ്ധിക്കപ്പെടാറുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം നമിത പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നമിത തന്റെ സഹോദരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. യുകെയില്‍ പഠിക്കാന്‍ പോയ അനിയത്തിക്ക് അകിത പ്രമോദിനാണ് നമിത പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

‘ജമദിനാശംസകള്‍ എന്റെ ജീവിതരേഖ, നീയില്ലാതെ ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല. എന്റെ ശ്വാസകോശത്തിന് ഓക്‌സിജന്‍ പോലെയാണ് നീ, എന്റെ സെല്‍ഫികള്‍ക്ക് ഫില്‍ട്ടര്‍, ചിക്കന്‍ കറിയ്ക്ക് ഉപ്പ്, എന്റെ ഐഫോണിന് ചാര്‍ജര്‍, എന്റെ ടിവിക്ക് കേബിള്‍, എന്റെ ഐസ് ടീക്ക് ബോബ. ദൈവം നമ്മളെ വ്യത്യസ്ത സ്ഥലങ്ങളില്‍ , ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ ആക്കി, കാരണം ഈ ഘട്ടത്തില്‍ നമ്മള്‍ ഒരുമിച്ച് നിന്നാല്‍ , ഭക്ഷണത്തിനും, മേക്കപ്പിനും വേണ്ടി ഓരോ പൈസയും ചെലവഴിക്കുമെന്ന് ദൈവത്തിനറിയാം. ഞാന്‍ നിന്നെ അനന്തമായി സ്‌നേഹിക്കുന്നു, രാജ്ഞികളുടെ എന്റെ സൗന്ദര്യ രാജ്ഞിക്ക് ജന്മദിനാശംസകള്‍’സഹോദരിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നമിത കുറിച്ചു. നിരവധിപ്പേരാണ് നമിതയുടെ അനിയത്തിക്ക് പിറന്നാള്‍ ആശംസകളറിയിച്ച് കമന്റ് ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW