Saturday, March 14, 2026 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 03.16 PM

മികച്ച ഫീച്ചറുകള്‍, 7,100mAh ബാറ്ററി ; ഹോണര്‍ മാജിക് 8 പ്രോ അവതരിപ്പിച്ചു

more

ഏറ്റവും മികച്ച ഫീച്ചറുകള്‍ അടങ്ങുന്ന ഹോണര്‍ മാജിക് 8 പ്രോ (Honor Magic 8 Pro) മോഡല്‍ ഇപ്പോള്‍ ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് കരുത്തിലാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. ചൈനയില്‍ ലോഞ്ച് ചെയ്ത മോഡലുമായി താരതമ്യം ചെയ്താല്‍ ബാറ്ററി ശേഷിയുടെ കാര്യത്തില്‍ ആഗോള വേരിയന്റ് വ്യത്യാസപ്പെട്ടിരിക്കുന്നു. 120W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,200mAh ബാറ്ററിയാണ് ചൈനീസ് മോഡലിനുള്ളത്. അതേസമയം ആഗോള വേരിയന്റില്‍ 7,100mAh ബാറ്ററിയാണ് ഉള്ളത്. മറ്റ് പ്രധാന ഫീച്ചറുകള്‍ ഇരു മോഡലുകളിലും ഏതാണ്ട് ഒരുപോലെയാണ്.

മലേഷ്യയില്‍, ഹോണര്‍ മാജിക് 8 പ്രോയുടെ 12GB റാമും 512GB സ്റ്റോറേജ് വേരിയന്റും ഉള്ള അടിസ്ഥാന മോഡലിന് RM 4,599 (ഏകദേശം 1,00,043 രൂപ) ആണ് വില. 16GB റാമും 1TB സ്റ്റോറേജ് മോഡലും ഉള്ള ടോപ് മോഡലിന്റെ വില RM 5,199 (ഏകദേശം 1,13,094 രൂപ) ആണ്. ഹോണര്‍ മാജിക് 8 പ്രോയും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 കരുത്തിലെത്തുന്നു. മുന്‍ഗാമിയായ ഹോണര്‍ മാജിക് 7 പ്രോയിലെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റിനെ അപേക്ഷിച്ച്, പുതിയ മോഡല്‍ 20 ശതമാനം പെര്‍ഫോമന്‍സും 35 ശതമാനം പവര്‍ എഫിഷ്യന്‍സിനും മെച്ചപ്പെടുത്തുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഹോണര്‍ മാജിക് 8 പ്രോയിലുള്ളത്. അതിലെ മുഖ്യ ആകര്‍ഷണം 3.7x ഒപ്റ്റിക്കല്‍ സൂമും 100x ഡിജിറ്റല്‍ സൂമും ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ സെന്‍സര്‍ ആണ്. 50MP പ്രൈമറി ക്യാമറയും 50MP അള്‍ട്രാ-വൈഡ് ക്യാമറയും ഇതോടൊപ്പം നല്‍കിയിരിക്കുന്നു. സെല്‍ഫികള്‍ക്കായി 50MP ഫ്രണ്ട് ക്യാമറയും 3D ഡെപ്ത് സെന്‍സറും ലഭിക്കും.

ഹോണര്‍ 'മാജിക് കളര്‍' ഫീച്ചറാണ് ഇതിലെ ക്യാമറയുടെ മറ്റൊരു പ്രത്യേകത. ഇത് ഫോട്ടോകള്‍ക്കായുള്ള ആദ്യത്തെ AI- പവര്‍ കളര്‍ ട്യൂണിംഗ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. 200MP ടെലിഫോട്ടോ സെന്‍സര്‍ മികച്ച നൈറ്റ് ഷോട്ടുകള്‍ എടുക്കുന്നതിനായും രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68, IP69, IP69K റേറ്റിങ്ങും ഡിസ്പ്ലേ സുരക്ഷയ്ക്കായി ഹോണറിന്റെ നാനോക്രിസ്റ്റല്‍ ഷീല്‍ഡും ഈ പ്രോ മോഡലിലുണ്ട്. 120Hz റിഫ്രഷ് റേറ്റും 6,000 നിറ്റ്സ് HDR ബ്രൈറ്റ്നെസും ഉള്ള 6.71 ഇഞ്ച് 1.5K LTPO OLED ഡിസ്പ്ലേയാണ് ഹോണര്‍ മാജിക് 8 പ്രോയിലുള്ളത്.

സുരക്ഷയ്ക്കായി അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണ് ഉള്ളത്. 100W ഫാസ്റ്റ് ചാര്‍ജിംഗും 80W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുമുള്ള 7,100mAh ബാറ്ററിയാണ് ഈ ആഗോള വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ സിം, 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് UI 10.0ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. ബ്ലാക്ക്, സണ്‍റൈസ് ഗോള്‍ഡ്, സ്‌കൈ സിയാന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW