-->
സാംസങ്ങിന്റെ ആദ്യ 3 ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായി സാംസങ് ഗാലക്‌സി Z ട്രൈഫോള്‍ഡ് (Samsung Galaxy Z TriFold) ലോഞ്ച് ചെയ്തു. കാഴ്ചയില്‍ ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് തോന്നിച്ച ശേഷം ടാബ്ലെറ്റിന്റെ വലുപ്പമുള്ള 10 ഇഞ്ച് ഡിസ്പ്ലേയിലേക്ക് വികസിക്കുന്ന മള്‍ട്ടി-ഫോള്‍ഡിംഗ് ഫോം ഫാക്ടര്‍ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. സാംസങ് ഗാലക്‌സി Z ട്രൈഫോള്‍ഡിന്റെ 512GB മോഡലിന് 3,594,000 വോണ്‍ (ഏകദേശം 2,19,235 രൂപ) ആണ് വില. 2025 ഡിസംബര്‍ 12 മുതല്‍ കൊറിയയില്‍ ഇത് ആദ്യം വില്‍പ്പന ആരംഭിക്കും. തുടര്‍ന്ന് ചൈന, തായ്വാന്‍, സിംഗപ്പൂര്‍, യുഎഇ, യുഎസ് തുടങ്ങിയ മറ്റ് വിപണികളിലും എത്തും.
10.0' QXGA+ ഡൈനാമിക് അമോലെഡ് 2X (2160 x 1584) മെയിന്‍ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 1600 nits എന്നിവ സഹിതം എത്തുന്നു. ഇതിലെ കവര്‍ ഡിസ്പ്ലേ 120Hz 6.5' FHD+ ഡൈനാമിക് അമോലെഡ് 2X (2520 x 1080) സ്‌ക്രീനുമായി എത്തുന്നു. ഇതിന് 21:9 ആസ്പക്ട് റേഷ്യോ, 2600 nits ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഗാലക്സിക്കായുള്ള സ്‌നാപ്ഡ്രാഗണ്‍® 8 എലൈറ്റ് മൊബൈല്‍ പ്ലാറ്റ്ഫോം (3 nm) പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 16 GB റാമും 512GB സ്റ്റോറേജും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 8-ല്‍ ആണ് ഈ സാംസങ് ഫോണ്‍ എത്തിയിരിക്കുന്നത്.
ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 200MP വൈഡ് (OIS, F1.7), 12MP അള്‍ട്രാ-വൈഡ് (F2.2), 10MP ടെലിഫോട്ടോ (3x ഒപ്റ്റിക്കല്‍, OIS, F2.4) ക്യാമറകള്‍ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി 10MP (കവര്‍) + 10MP (മെയിന്‍) ഫ്രണ്ട് ക്യാമറകള്‍ ഉണ്ട്. IP48 വാട്ടര്‍ റെസിസ്റ്റന്റ്, ടൈറ്റാനിയം ഹിഞ്ച്, ആര്‍മര്‍ അലുമിനിയം ഫ്രെയിം എന്നിവയും ഇതിലുണ്ട്. 5G, Wi-Fi 7, ബ്ലൂടൂത്ത് v5.4, UWB കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഇതിലുണ്ട്. 45W വയര്‍ഡ് ചാര്‍ജിംഗ് (30 മിനിറ്റില്‍ 50%) / 15W വയര്‍ലെസ് / വയര്‍ലെസ് പവര്‍ഷെയര്‍ ഫീച്ചറുകളോടെ 5,600mAh (ത്രീ- സെല്‍ സിസ്റ്റം) ബാറ്ററിയാണ് ഗാലക്‌സി Z ട്രൈഫോള്‍ഡില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ബോക്‌സില്‍ കാര്‍ബണ്‍ ഷീല്‍ഡ് കേസ്, എആര്‍ ഫിലിം, 45W ചാര്‍ജിംഗ് അഡാപ്റ്റര്‍, ഡാറ്റ കേബിള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഗാലക്‌സി Z ട്രൈഫോള്‍ഡിന്റെ മടക്കിയ കനം 12.9 mm ആണ്. അതേസമയം നിവര്‍ത്തിയിരിക്കുമ്പോള്‍ പ്രൊഫൈലിന്റെ ഏറ്റവും നേര്‍ത്ത പോയിന്റില്‍ (ക്യാമറ ബമ്പ് ഒഴികെ) വെറും 3.9 mm ആണ് ഇതിന്റെ വലിപ്പം. ഈ ഫോണിന്റെ ഭാരം 309 ഗ്രാം ആണ്. ടൈറ്റാനിയം ഹിഞ്ച് ഹൗസിംഗുള്ള അഡ്വാന്‍സ്ഡ് ആര്‍മര്‍ അലുമിനിയം ബോഡിയാണ് ഈ ഫോണിനുള്ളത്. ഈ ട്രൈഫോഹഡ് ഫോണിന്റെ ഫ്രണ്ടില്‍ കോര്‍ണിംഗ്® ഗൊറില്ല® ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനുണ്ട്. റിയര്‍ പാനലില്‍ സെറാമിക്-ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് പോളിമര്‍ നല്‍കിയിരിക്കുന്നു. IP48 റേറ്റിംഗ് ഈ ഫോള്‍ഡബിള്‍ ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗണ്‍® 8 എലൈറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോം കരുത്തിലാണ് ഈ ട്രൈഫോള്‍ഡ് ഫോണ്‍ എത്തിയിരിക്കുന്നത്.