Saturday, March 14, 2026 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 02.02 PM

മദ്യശാലയില്‍ കയറി, പിന്നാലെ അടിച്ചു ഫിറ്റായി റാക്കൂണ്‍: ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

rangoon, liquor, shop, drunken

മദ്യാസക്തിയില്‍ അക്രമങ്ങള്‍ കാണിക്കുന്ന മനുഷ്യരെ നാം കണ്ടിട്ടുണ്ട്. ചിലര്‍ അസഭ്യം പറയുമെങ്കില്‍ ചിലര്‍ തോന്നുന്നതെല്ലാം കാട്ടിക്കൂട്ടം. മറ്റുചിലര്‍ ബോധമില്ലാതെ വഴിവക്കിലോ ബസ്‌റ്റോപ്പിലോ കിടക്കുന്നത് കാണാം. എന്നാല്‍, മദ്യപിച്ച് ബോധം പോയ മൃഗങ്ങളെ കണ്ടിട്ടുണ്ടോ? എന്നാല്‍ മദ്യശാലയിലെ മദ്യകുപ്പുകള്‍ തുറന്ന് അതിലെ മദ്യം കുടിച്ച് ബോധം പോയ ഒരു റങ്കൂണാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.

യുഎസിലെ വിര്‍ജീനിയയിലെ ആഷ്‌ലാന്‍ഡില്‍ ഉള്ള ഒരു മദ്യശാലയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആഷ്‌ലാന്‍ഡിലെ ഒരു മദ്യശാലയിലെത്തിയ ജീവനക്കാരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടു. മദ്യശാലയിലെ റാക്കില്‍ അടുക്കി വച്ചിരിക്കുന്ന മദ്യകുപ്പികളില്‍ പലതും താഴെ പൊട്ടിട്ടിട്ട നിലയില്‍ പലതിലും മദ്യം തീര്‍ന്നിരിക്കുന്നു. മോഷ്ടിക്കാന്‍ കയറിയ ആരെങ്കിലും മദ്യപിക്കാനായി എടുത്തതാകുമെന്നാണ് ജീവനക്കാരന്‍ ആദ്യം കരുതിയത്. എന്നാല്‍ മോഷ്ടാവൊരു മനുഷ്യനല്ലെന്ന് അറിഞ്ഞപ്പോള്‍ അയള്‍ ഞെട്ടി. മദ്യശാലയുടെ ബാത്ത് റൂമില്‍ അടിച്ച് ബോധം പോയത് പോലെ കിടന്ന ആ മോഷ്ടാവ് ഒരു റങ്കൂണ്‍ ആയിരുന്നു. പൂസായ റങ്കൂണിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.

'ഒരു ഹാംഗ് ഓവറും മോശം ജീവിത തിരഞ്ഞെടുപ്പുകളും' എന്ന കുറിപ്പോടെ മൃഗസംരക്ഷണ കേന്ദ്രമാണ് റാക്കൂണിന്റെ ചിത്രങ്ങളും കുറിപ്പുകളും ഫേസ്ബുക്കില്‍ പങ്കുവച്ചത്. റങ്കൂണ്‍ വലിയ ലഹരിയിലായിരുന്നെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അവന് പരിക്കുകളൊന്നുമില്ല. അടിച്ച് ബോധം പോയ റങ്കൂണിനെ മൃഗസംരക്ഷകര്‍ തങ്ങളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ അവനെ വിശ്രമിക്കാന്‍ അനുവദിച്ചു. ഏതാനും മണിക്കൂര്‍ നേരം ബോധം പോയത് പോലെ ഉറങ്ങിയ റങ്കൂണ്‍ അവസാനം ഉറക്കത്തില്‍ നിന്നും എഴുനേറ്റു. അവന് പൂര്‍ണ്ണബോധം തിരിച്ച് കിട്ടിയതിന് പിന്നാലെ കാട്ടിലേക്ക് തിരികെ വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Wednesday 03 Dec 2025 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW