-->
ദോഹ : ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തർ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 'മെഡിസ്പോട്ട് സീസൺ- 4'ൽ ബർവ സിറ്റി FC ചാമ്പ്യന്മാരായി. വക്റ GEMS സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽഅൽ ഫലാഹ് എഫ്.സി റണ്ണർ-അപ്പ്ആയി. ഖത്തറിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120-ൽ അധികം ആരോഗ്യപ്രവർത്തകർ പങ്കെടുത്ത മത്സരങ്ങൾ മികച്ച പോരാട്ടങ്ങൾക്ക് വേദിയായി.
പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി അൽ ഫലാഹ് എഫ് സി യിലെ ഷർനാദ്, ബെസ്റ്റ് ഗോൾ കീപ്പറായി ബർവ സിറ്റി എഫ്. സി യിലെ അസ്കർ, ടോപ് സ്കോറർ ആയി അൽ ഫലാഹ് എഫ്. സി യിലെ മുർഷിദ്, ഫെയർ പ്ലേ അവാർഡിന് സ്ട്രൈക്കേഴ് സ് എഫ് സി യും അർഹരായി.
യുണീഖ് പ്രസിഡന്റ് ബിന്ദു ലിൺസന്റെ അധ്യക്ഷതയിൽ നടന്ന വർണാഭമായ സമാപന ചടങ്ങിൽ ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, യുണീഖ് അഡ്വൈസറി ചെയർപേഴ് സൺ മിനി ബെന്നി, ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത്, ഐ സി ബി എഫ്, എംസി മെമ്പർ മിനി സിബി, യുണിഖ് ട്രഷറർ ഇർഫാൻ ഹബീബ്, സ്പോർട്സ് ഹെഡ് രാജലക്ഷ്മി, പ്രൊട്ടക്ടോൾ ഹെൽത്ത് ടീം ലീഡർ ബേസിൽ, റാഗ് ട്രാവൽസ് മാനേജർ റബീഹ് തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും കൈമാറി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും,ഇൻകാസ് ജനറൽ സെക്രട്ടറി വർക്കി ബോബനും ഫൈനലിൽ മത്സരിച്ച ടീം അംഗങ്ങൾക്ക് ആശംസകൾനേർന്നു.യൂണിക് സ്പോർട്സ് ലീഡ് രാജലക്ഷ്മി നന്ദിപറഞ്ഞു.അംഗങ്ങളുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി ഒരുക്കിയ മത്സരങ്ങൾ വേറിട്ട ആഘോഷമായി.
ആരോഗ്യപ്രവർത്തകരുടെ തിരക്കേറിയ ജീവിതത്തിനിടയിലെ കായിക മത്സരങ്ങൾ സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും നിറവായിമാറി.
ഷഫീക്ക് അറക്കൽ